Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈൻഡ് ‘തിരുവോണം 2016 ’ സെപ്റ്റംബർ 10 ന്

mind-onam,

ഡബ്ലിൻ ∙ മൈൻഡിന്റെ ഓണാഘോഷം ‘തിരുവോണം 2016’ സെപ്റ്റംബർ 10 ശനിയാഴ്ച രാവിലെ 11 മുതൽ വൈകിട്ട് 6.30 വരെ ഗ്രിഫിത്ത് അവന്യൂ മരിനോയിലെ Scoil Mhuire Boys സ്കൂളിൽ നടത്തപ്പെടും.

രാവിലെ 11ന് വടംവലിയോടെ ആരംഭിക്കുന്ന ഓണാഘോഷത്തിൽ തുടർന്ന് ഓണസദ്യ, വിവിധ കലാപരിപാടികൾ, ‘മൈൻഡ് ഐക്കൺ’ അവാർഡുദാനം, ലിവിങ് സെർട്ടിൽ കൂടുതൽ മാർക്ക് നേടിയ കുട്ടികൾക്കുളള അവാർഡ് വിതരണം തുടങ്ങിയ കാര്യപരിപാടികൾ നടത്തപ്പെടും.‘സോൾബീറ്റ്സ്’ഗാനമേള ആഘോഷ പരിപാടികൾക്കു മാറ്റുകൂട്ടും.

ഓണാഘോഷത്തിൽ പങ്കെടുക്കുവാൻ താൽപര്യമുളളവർ താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടുക.

മജു പേയ്ക്കൽ : 087 963 1102
ജെയ്മോൻ പാലാട്ടി :087 951 1344
വടംവലി മത്സരത്തിൽ പങ്കെടുക്കുവാൻ താത്പര്യമുളള ടീമുകൾ ബന്ധപ്പെടുക.
ജോയി ആന്റണി :087 161 3235

വാർത്ത∙മജു പേയ്ക്കൽ

Your Rating: