Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിലെത്തുന്ന വിദേശ വനിതകൾ വസ്ത്രധാരണത്തിൽ കൂടുതൽ ശ്രദ്ധിക്കണം

mini-skirts

ഫ്രാങ്ക്ഫർട്ട്∙ ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരി സ്ത്രീകളും പ്രവാസികളും കുട്ടിപ്പാവാട (മിനി സ്കർട്ട്) ധരിക്കരുതെന്ന് കേന്ദ്ര ടൂറിസം, സാംസ്കാരിക സഹമന്ത്രി മഹേഷ് ശർമ അഭ്യർത്ഥിച്ചു. ഇന്ത്യൻ സന്ദർശന വേളയിൽ വസ്ത്രധാരണത്തിൽ വിദേശികൾ പാലിക്കേണ്ട മാനദണ്ഡങ്ങളിലാണ് ഈ നിർദേശം പുതിയതായി ഉൾപ്പെടുത്തിയത്. ഇക്കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടുള്ള ലഘുലേഖകൾ രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്നു തന്നെ വിദേശ വിനോദ വിനോദ സഞ്ചാരികൾക്ക് നൽകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കൂടാതെ ഇന്ത്യയിലെ ചെറു പട്ടണങ്ങളിൽ രാത്രിയിൽ ഒറ്റക്ക് ചുറ്റിക്കറങ്ങരുത്, വാടകക്ക് വിളിക്കുന്ന ടാക്സിയുടെ രജിസ്ട്രേഷൻ നമ്പർ അടക്കമുള്ളവ ചിത്രമെടുത്ത് സുഹൃത്തിന് അയക്കണം, ക്ഷേത്രങ്ങൾ അടക്കമുള്ള ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നവർ നിർദേശങ്ങൾക്ക് അനുസൃതമായി മാത്രം വസ്ത്രങ്ങൾ ധരിക്കണം എന്നിവയാണ് നിർദേശങ്ങൾ.

വിദേശികളുടെ വസ്ത്ര ധാരണത്തിൽ നിർദേശം വയ്ക്കുകയല്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വിദേശികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് നിർദേശിക്കുക ഇന്ത്യ ചെയ്യുന്നത്. പാശ്ചാത്യരെ അപേക്ഷിച്ച് വ്യത്യസ്ത സംസ്കാരം പുലർത്തുന്ന രാജ്യമാണ് ഇന്ത്യയെന്നും മഹേഷ് ശർമ വ്യക്തമാക്കി. 

Your Rating: