Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമനിയിൽ മോഡലിന് ജയിൽവാസം, പീഡനകഥ വ്യാജം

german-model

ബർലിൻ∙ പീഡനകഥ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ജർമൻ ടോപ് മോഡലായ ഗീന ലിസായ്ക്ക് ജയിൽവാസം. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരിലാണ് മോഡലിന് ബർലിൻ ജില്ലാ കോടതി 80 ദിവസത്തെ ജയിൽ വാസത്തിന് ശിക്ഷനൽകിയത്. ജയിൽ വാസം ഒഴിവാക്കാൻ ഇരുപതിനായിരം യൂറോ പിഴയടച്ചാൽ മതിയെന്നും കോടതി വിധിയിൽ പറയുന്നു.

2012 ജൂണിൽ രണ്ട് വിഐപികൾ ചേർന്ന് മയക്ക് മരുന്ന് നൽകി പീഡിപ്പിച്ചുവെന്നായിരുന്നു ഗീന നൽകിയ പരാതി. കോടതിയിൽ നടന്ന വിചാരണയിൽ ഇത് വ്യാജമാണെന്ന് കോടതി കണ്ടെത്തി.തുടർന്നാണ് പരാതിക്കാരിക്ക് ശിക്ഷ കോടതി വിധിച്ചത്.

ഗീന വിധിക്കെതിരെ അപ്പീലിനു പോകും. കഴിഞ്ഞ ജൂലൈ മുതൽ ജർമനിയിൽ പീഡനം നടത്തുന്നവർക്കും പീഡനശ്രമം നടത്തുന്നവർക്കും കടുത്ത ശിക്ഷ നൽകാത്ത നിയമം പ്രാബല്യത്തിൽ വന്നിരുന്നു. 

Your Rating: