Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോൺ. സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേക ചടങ്ങുകൾക്ക് കമ്മിറ്റികൾ രൂപികരിച്ചു 

mon-stephen-chirapanam-feast

റോം∙ 2016 നവമ്പർ 1ന് റോമിലെ ബസിലിക്ക സാൻ പൗളോയിൽ വെച്ച് നടക്കുന്ന മോൺ . സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേക ചടങ്ങുകളുടെ നടത്തിപ്പിനായുള്ള വിവിധ കമ്മിറ്റികളുടെ രൂപീകരണം സിറോ മലബാർ മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരി പിതാവിന്റെ അധ്യക്ഷതയിൽ റോമിലെ കോൺവെന്റോ സാൻ മാസ്സിമില്ലിയാനോ മരിയ കോൾബെയിൽ നടന്നു.

മെത്രാഭിഷേക ചടങ്ങുകളുടെ പേട്രണായി പ്രവാസികളുടെ റോമിലെ കാര്യാലയ സെക്രട്ടറി ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലും, വൈസ് പേട്രണായി റോമിലെ വികാരിയത്തിലെ പ്രവാസി കാര്യാലയ ഡയറക്ടർ മോ. പിയർ പൗളോയും നിയോഗിക്കപ്പെട്ടു. ജനറൽ കൺവീനറായി റെവ . ഫാ. ചെറിയാൻ വരിക്കാട്ട്, ജോയിന്റ് കൺവീനർമാരായി റെവ. ഫാ. ചെറിയാൻ തുണ്ടുപറമ്പിൽ CMI, റെവ. ഫാ. വിൻസെന്റ് പള്ളിപ്പാടൻ, ജനറൽ കോർഡിനേറ്ററായി ഫാ. ബിജു മുട്ടത്തുകുന്നേൽ , ജോയിന്റ് കോർഡിനേറ്ററമായി ഫാ. റെജി കൊച്ചുപറമ്പിൽ, ഫാ. ബിനോജ് മുളവരിക്കൽ എന്നിവരെയും ചുമതലപ്പെടുത്തി.

പത്താം പീയൂസിന്റെ നാമധേയത്തിലുള്ള റോമിലെ ക്നാനായ സമുദായത്തിൽ നിന്നുൾപ്പെടെ പാരിഷ് കൗൺസിലിൽ നിന്നും 140 അംഗങ്ങൾ അടങ്ങുന്ന വിവിധ കമ്മറ്റികൾ രൂപീകരിക്കുകയും, വിവിധ രൂപതകളിൽ നിന്നുള്ള വൈദികരെ കമ്മിറ്റി കൺവീനർമാരായി ചുമതലപ്പെടുത്തുകയും ചെയ്തു. മെത്രാഭിഷേക ചടങ്ങുകൾ ലളിതവും പ്രാർത്ഥനാ നിർഭരവുമായി ഏറ്റവും നല്ല രീതിയിൽ നടത്തുവാൻ വിവിധ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു. 

വാർത്ത∙ ജോസ്മോൻ കമ്മട്ടിൽ  

Your Rating: