Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദർ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനം: ഇന്ത്യൻ സംഘം സെപ്റ്റംബർ രണ്ടിനു പുറപ്പെടും

mother

ഫ്രാങ്ക്ഫർട്ട് /ഡൽഹി∙ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധി സംഘം സെപ്റ്റംബർ രണ്ടിന് ഡൽഹിയിൽ നിന്നു പുറപ്പെടും.

കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്ത്യൻ സംഘത്തെ നയിക്കും. സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയഡോർ മസ്കരിനാസ്, എംപിമാരായ പ്രഫ. കെ.വി. തോമസ്, ജോസ് കെ. മാണി, ആന്റോ ആന്റണി, സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്, അൽഫോൻസ് കണ്ണന്താനം എന്നിവരാണ് ഔദ്യോഗിക സംഘത്തിലുള്ളത്. വത്തിക്കാനിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധി സംഘത്തിൽ ഇതാദ്യമായാണ് സിബിസിഐ പ്രതിനിധിയെ ഉൾപ്പെടുത്തിയത്, ഇത് ഇന്ത്യൻ സഭയ്ക്കുള്ള സർക്കാരിന്റെ അംഗീകാരമാണെന്നും ബിഷപ് തിയഡോർ മസ്കരിനാസ് പറഞ്ഞു.

ഇന്ത്യക്കു വേണ്ടിയും പ്രത്യേകിച്ച് ദരിദ്രർക്കു വേണ്ടിയും തന്റെ ജീവിതവും പ്രവർത്തനങ്ങളും പൂർണമായും ഉഴിഞ്ഞുവച്ചയാളാണ് വാഴ്ത്തപ്പെട്ട മദർ തെരേസയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടി. എല്ലാ ഇന്ത്യക്കാരുടെയും വികാരമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ക്രൈസ്തവ മിഷണറിമാരുടെ അനുകമ്പയും ദയയും രാജ്യം അംഗീകരിച്ചതാണ് പ്രധാനമന്ത്രിയുടെ വാക്കുകളിലുള്ളതെന്നും സിബിസിഐ സെക്രട്ടറി ജനറൽ പറഞ്ഞു.
 

Your Rating: