Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദർ തെരേസയുടെ തിരുശേഷിപ്പ് യു കെ യിൽ ആദ്യമായി ഹള്ളിൽ പ്രതിഷ്ഠിക്കുന്നു

mother

മിഡിൽസ്ബറോ∙ മദർ തെരേസ സെപ്റ്റംബർ 4ന് വിശുദ്ധ പദവിയിലേക്കുയർത്തപ്പെടുമ്പോൾ യുകെയിലെ മലയാളികൾക്കും അതു ദൈവാനുഗ്രഹത്തിന്റെ നിമിഷങ്ങൾ ആകുന്നു. മിഡിൽസ് ബറോ രൂപതയിൽപ്പെട്ട ഹള്ളിലെ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള വിശുദ്ധ ദേവാലയത്തിൽ പ്രതിഷ്ഠിക്കുന്നു. സെപ്റ്റംബർ 25 നു മിഡ്‌ഡിൽസ് ബറോ രൂപതയിലെ മുഴുവൻ സിറോ മലബാർ വിശ്വാസികളും ഒന്നു ചേരുന്ന ഫെമിലിയ 2016 എന്ന രണ്ടാം കുടുംബ സമ്മേളനവും ഇതോടനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുണ്ട്.

മിഡിൽസ് ബറോ രൂപതയിലെ മിഡിൽസ്ബറോ, നോർത്ത് അല്ലർട്ടൻ, യോർക്ക്,സ്കെർബറോ, ഹൾ എന്നീ സ്ഥലങ്ങളിലുള്ള മുഴുവൻ സിറോ മലബാർ കുടുബങ്ങളും പരിപാടിയിൽ പങ്കെടുക്കും. മദർ തെരേസയുടെ തിരുശേഷിപ്പ് പരസ്യമായി സെന്റ് മേരീസ് പള്ളിയിൽ സ്ഥാപിക്കുന്നതോടെ യുകെയിലുള്ള തദ്ദേശീയർ ഉൾപ്പടെയുള്ള ആളുകൾക്ക് വിശുദ്ധയുടെ അനുഗ്രഹം തേടി പ്രാർഥിക്കാനും മാധ്യസ്ഥം യാചിക്കാനും അവസരമുണ്ടാകും.

മിഷനറീസ് ഓഫ് ചാരിറ്റിയിലെ സന്യാസിനികളും പരിപാടിയിൽ പങ്കെടുക്കുകയും മിഡിൽസ്ബറോ രൂപത സിറോ മലബാർ ചാപ്ലിൻ റെവ . ഡോ. ആന്റണി ചുണ്ടലിക്കാട്ടിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് മദറിന്റെ തിരുശേഷിപ്പ് പരസ്യ വണക്കത്തിനായി ഇവിടെ പ്രതിഷ്ഠിക്കുന്നത് മിഡിൽസ്ബറോ രൂപതയിലെ അൽമായ പ്രതിനിധികളായ സാജു പോൾ കൺവീനറായും ജോഗേഷ്, ഷൈൻ ഫിലിപ്പ് എന്നിവർ സഹ ഭാരവാഹികാളായും ഉള്ള കമ്മിറ്റി ആണു പരിപാടികൾ ഏകോപിപ്പിക്കുന്നത്.

വാർത്ത∙ഷൈമോൻ തോട്ടുങ്കൽ 

Your Rating: