Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദർ തെരേസയുടെ ചിത്രവുമായി വത്തിക്കാന്റെ സ്റ്റാമ്പ്

stamp

വത്തിക്കാൻസിറ്റി∙മദർ തെരേസയുടെ ചിത്രവുമായി വത്തിക്കാൻ പുതിയ തപാൽ സ്റ്റാമ്പ് പുറത്തിറക്കുന്നു. സെപ്റ്റംബർ രണ്ടിനാണ് പ്രകാശനം. സെപ്റ്റംബർ നാലിനാണ് ഫ്രാൻസിസ് മാർപാപ്പ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്.

വത്തിക്കാൻ ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് ഓഫീസാണ് പുതിയ സ്റ്റാമ്പ് പുറത്തിറക്കുന്ന വിവരം പുറത്തുവിട്ടത്. ഇതിന്റെ ആദ്യ ചിത്രങ്ങളം പുറത്തുവിട്ടു. 95 സെന്റിന്റേതായിരിക്കും സ്റ്റാമ്പ്. ഇറ്റാലിയൻ ചിത്രകാരൻ പാട്രീസ്യോ ഡാനിയേലെയാണ് ഇതു രൂപകൽപ്പന ചെയ്തിരിക്കുന്നത്. മദറിന്റെ മുഖവും, ഒരു കുട്ടിയുടെ കൈപിടിച്ച് പൂർണ്ണകായയായി നിൽക്കുന്ന രൂപവും ഉൾപ്പെടുത്തിയിരിക്കുന്നു.

കൊൽക്കത്ത നഗരത്തിന്റെ പൗരാണികതയും ക്രിസ്തീയതയും ഉയർത്തിക്കാട്ടുന്ന വിശുദ്ധ പൗലോസിന്റെ ഭദ്രാസന ദേവാലയമാണ് സ്റ്റാമ്പിന്റെ പശ്ചാത്തലമായി ചിത്രീകരിച്ചിരിയ്ക്കുന്നത്. പാവങ്ങളുടെ അമ്മയും, കാരുണ്യത്തിന്റെ പ്രതിരൂപവുമായി മൾട്ടികളറിൽ ആത്മീയതയുടെ മൂർത്തീഭാവമായി മദറിന്റെ വ്യക്തിത്വം നിറഞ്ഞുനിൽക്കുന്നു ഈ സ്റ്റാമ്പിലൂടെ. പതിനഞ്ച് ലക്ഷം സ്റ്റാമ്പുകൾ അച്ചടിച്ച് വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. 

Your Rating: