Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദർ തെരേസയുടെ വിശുദ്ധപദവി ചടങ്ങിൽ ഉഷ ഉതുപ്പിന്റെ ഗാനവും

mother-therese-usha-uthup

വത്തിക്കാൻസിറ്റി∙ സെപ്റ്റംബർ നാലിന് ഞായറാഴ്ച വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പാ അഗതികളുടെ അമ്മയെന്നു വിശേഷിപ്പിക്കുന്ന മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പ്രശസ്ത ഇന്ത്യൻ പോപ് ഗായിക ഉഷ ഉതുപ്പ് മദറിനെ അനുസ്മരിച്ചു ഗാനം ആലപിക്കും. ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് ഉഷ ഉതുപ്പ് തന്നെയാണ്. ജീവിച്ചിരുന്നപ്പോൾ തന്നെ ഭൂമിയിലെ മാലാഖയായി മാറിയ മദറിനെ സ്മരിക്കുന്ന ഈരടികൾ ബംഗാളി ഭാഷയിലാണ് എഴുതിയിരിക്കുന്നത്.

മദർ തെരേസയുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഉഷ ഉതുപ്പ് മദറിന്റെ നിര്യാണത്തിനു പിന്നാലെ എഴുതിയ ഗാനം ആലപിക്കാൻ വത്തിക്കാന്റെ അനുമതി തേടിയെങ്കിലും കിട്ടിയിരുന്നില്ല. 2003 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പാ മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ ഉഷ ഉതുപ്പ് പ്രത്യേക ക്ഷണിതാവായിരുന്നു. അന്നത്തെ ചടങ്ങിൽ ഗാനമാലപിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും അതു സാധിക്കാൻ കഴിയാതിരുന്ന ഉഷ ഉതുപ്പിന് ഇത്തവണ മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്കു മിഷണറീസ് ഓഫ് ചാരിറ്റി പ്രത്യേകം ക്ഷണിച്ചതും ദൈവനിയോഗമാണെന്ന് അവർ പറയുന്നു.

1997 ൽ മദറിന്റെ ഭൗതിക ശരീരം കൊൽക്കത്ത സെന്റ് തോമസ് പള്ളിയിൽ പൊതുദർശനത്തിനു വച്ചിരുന്നപ്പോഴും ഉഷ ഉതുപ്പ് ഗാനമാലപിച്ചിരുന്നു. 

Your Rating: