Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഗാ തിരുവാതിരയുമായി മ്യൂണിക്ക് കേരള സമാജം ഓണാഘോഷം ശ്രദ്ധേയമായി

munich-onam-005

മ്യൂണിക്ക്∙ മ്യൂണിക്ക് കേരളസമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ തിരുവോണാഘോഷം ഏറെ ശ്രദ്ധേയമായി.
സെപ്റ്റംബർ 24 ഉച്ചയ്ക്ക് 12 മണിയ്ക്ക് ഹാർ ദേവാലയഹാളിൽ നടത്തിയ ഓണസദ്യയെ തുടർന്ന് പരിപാടികൾ മ്യൂണിക്ക് ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുൽ ദിനേഷ് സേതിയ ഉദ്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡന്റ് ജോൺസൺ ചാലിശ്ശേരിൽ അദ്ധ്യക്ഷത വഹിച്ചു.

munich-onam-04

ഓണത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങളും വിശ്വാസങ്ങളും കൂട്ടിയിണക്കി ഫാ.ജോസ് കുന്നേൽ നടത്തിയ ഓണസന്ദേശം സദസിനെ രസിപ്പിച്ചതിലുപരി ചിന്തോദ്ദീപകമായിരുന്നു. മ്യൂണിക്ക് മലയാളി സമൂഹത്തിലെ 36 മങ്കമാർ അവതരിപ്പിച്ച തിരുവാതിരകളി ആഘോഷത്തിന്റെ മുഖ്യാകർഷണമായി. ആദ്യമായാണ് ഇത്രയും വനിതകൾ പങ്കെടുത്ത തിരുവാതിര ജർമനിയിൽ അരങ്ങേറുന്നത്. മ്യൂണിക്ക് നാട്യധാര നൃത്തവിദ്യാലയത്തിലെ നൃത്താധ്യാപിക കീർത്തി കൃഷ്ണയുടെ കോറിയോഗ്രാഫിയിലാണ് തിരുവാതിര അരങ്ങിലെത്തിയത്.

munich-onam-012

രേവതി നൃത്തവിദ്യാലയത്തിലെ ബ്രിഗിറ്റെയും സംഘവും അവതരിപ്പിച്ച മോഹിനിയാട്ടം, അഭിനയ നൃത്തവിദ്യാലയത്തിലെ കുട്ടികളൾ അവതരിപ്പിച്ച ഭരതനാട്യം, കേരളസമാജത്തിലെ യുവജനങ്ങൾ അവതരിപ്പിച്ച ബോളിവുഡ് നൃത്തം തുടങ്ങിയ പരിപാടികൾ സദസ് നിറഞ്ഞ കൈയ്യടിയോടെയാണ് നെഞ്ചിലേറ്റിയത്.

munich-onam-01

പ്രൊഫഷണൽ ഓർക്കസ്ട്ര സംഘത്തിന്റെ പശ്ചാത്തലത്തിൽ സമാജം അംഗങ്ങൾ നടത്തിയ ഗാനമേള സ്വരരാഗതാളലയങ്ങളുടെ മാസ്മരികത പകർന്നു. കലാപരിപാടികൾക്ക് ശേഷം നടന്ന ചായസൽക്കാരത്തോടെ 2016ലെ ഓണാഘോഷത്തിന് തിരശീലവീണു. ജോൺസൺ ചാലിശേരി സ്വാഗതവും, അനോബി ജോസ് നന്ദിയും പറഞ്ഞു. പ്രിയ ടോം പ്രിൻസ് പരിപാടികളുടെ അവതാരകയായിരുന്നു. തംബോലയ്ക്ക് സമാജം ട്രഷറാർ സജ്ഞയ് ജോർജ് നേതൃത്വം നൽകി. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.