Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളസമാജം മ്യൂണിക്ക് ഓണം ആഘോഷിക്കുന്നു

മ്യൂണിക്∙ ഒക്ടോബർ ഫെസ്റ്റിന്റെ ആരവങ്ങളിൽ മ്യൂണിക് നഗരം ഉത്സവലഹരിയിൽ മുഴുകുമ്പോൾ, ഗതകാലസമൃദ്ധിയുടെ ഓർമ്മകളുമായി കേരളസമാജം മ്യൂണിക് ഓണം ആഘോഷിക്കുന്നു. പതിവ് ആകർഷണങ്ങൾക്കും വിഭവ സമൃദ്ധമായ ‘ഹോം മെയ്ഡ്‘ ഓണസദ്യക്കും പുറമെ വമ്പൻ കലാപരിപാടികളാണ് ഇത്തവണ അസ്സൊസിയേഷൻ ഒരുക്കിയിരിക്കുന്നത്. 36 വനിതകൾ ഒരുമിക്കുന്ന മെഗാതിരുവാതിര, കേരളത്തിന്റെ തനതു ആയോധനകലയായ കളരിപ്പയറ്റ്, പ്രൊഫഷണൽ അവതാരകർ രംഗത്തിറങ്ങുന്ന മോഹിനിയാട്ടം ഓർക്കെസ്ട്ര എന്നിവ ഇവയിൽ ചിലതു മാത്രം.

സെപ്റ്റംബർ 24ന് ഹാർ ലെ ബോണിഫേഷ്യസ് ദേവാലയത്തിലാണ് ( Katholisches Pfarramt St. Bonifatius - Haar,  Jagdfeldring 13) ഇത്തവണത്തെ ഓണാഘോഷം. പന്ത്രണ്ടു മണിക്കാരംഭിക്കുന്ന ഓണസദ്യയോടെയാണ് പരിപാടികൾ തുടങ്ങുന്നത്. എല്ലാവരും കൃത്യസമയത്തെത്തി കേരളസമാജം മ്യൂണിക്കിന്റെ ഇത്തവണത്തെ ഓണാഘോഷം വൻ വിജയമാക്കണമെന്ന് ഓണാഘോഷകമ്മറ്റി അഭ്യർത്ഥിക്കുന്നു.

വാർത്ത∙ അതുൽ രാജ്

Your Rating: