Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മ്യൂണിക്ക് മലയാളികളുടെ ഓണാഘോഷം സെപ്. 24 ന്

munich-onam

മ്യൂണിക്ക്∙ ലോകത്തിലെ ഏറ്റവും വലിയ ഫോൾക്ക് ഫെസ്റ്റായ മ്യൂണിക്കിലെ ഒക്ടോബർ ഫെസ്റ്റിന്റെ ആരവത്തിനിടയിൽ മാവേലിനാടിന്റെ പൂവിളിയുമായി മ്യൂണിക്ക് മലയാളികൾ കെങ്കേമമായി തിരുവോണം ആഘോഷിക്കുന്നു.

സെപ്റ്റംബർ 24 ന് ( ശനി) ഹാർ ബോണിഫേഷ്യസ് ദേവാലയ ഹാളിലാണ് (Katholisches Pfarramt St. Bonifatius - Haar, Jagdfeldring 13) പരിപാടികൾ അരങ്ങേറുന്നത്. ഉച്ചയ്ക്ക് 12ന് ’ഹോം മെയ്ഡ്’ ഓണസദ്യയോടെ ആഘോഷത്തിനു തുടക്കമാവും.

യൂറോപ്പിൽ ആദ്യമായി 36 മലയാളി മങ്കമാർ ഒരുമിക്കുന്ന മെഗാ തിരുവാതിര നൃത്തത്തിനു പുറമെ കളരിപ്പയറ്റ്, മോഹിനിയാട്ടം, ഓർക്കസ്ട്ര തുടങ്ങിയ പരിപാടികൾ ഇത്തവണത്തെ മ്യൂണിക്ക് ഓണത്തിന്റെ മാറ്റുകൂട്ടും. ആഘോഷത്തിലേയ്ക്ക് ഏവരേയും സംഘാടകർ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.