Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂറോപ്യൻ ജനത മുസ്‍ലിം അഭയാർത്ഥികളെ ആഗ്രഹിക്കുന്നില്ല

refugee

ഫ്രാങ്ക്ഫർട്ട്∙യൂറോപ്യൻ ജനത മുസ്‍ലിം അഭയാർത്ഥികളെ ആഗ്രഹിക്കുന്നില്ലെന്നു സർവേ. സ്വിറ്റ്സർലൻഡിിലെ സൂറിച്ച് സർവകലാശാലാ ഗവേഷകവിഭാഗം 15 യൂറോപ്യൻ രാജ്യങ്ങളിൽ നടത്തിയ ഒരു സർവേ ആണു മുസ്‍ലിം അഭയാർത്ഥികളെ ആഗ്രഹിക്കുന്നില്ലെന്നു രേഖപ്പെടുത്തിയത്. അഭയാർത്ഥികൾ വരുമ്പോൾ യൂറോപ്യൻ ജനതക്ക് ചില മുൻഗണനകൾ ഉണ്ടെന്നു സർവേ വെളിപ്പെടുത്തി. എത്ര കഴിവുകൾ ഉണ്ടെങ്കിലും മതം ഒരു പ്രധാന ഘടകമായി സർവേയിൽ പങ്കെടുത്ത 85% ആൾക്കാരും കരുതുന്നു. എന്നാൽ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടവരെ സ്വീകരിക്കാൻ യൂറോപ്യൻ ജനത മടി കാണിക്കുന്നില്ല.

യൂറോപ്പിന്റെ ഭൂമിശാസ്ത്രപരവും, സാംസ്കാരികവുമായ പാരമ്പര്യമാണു മുസ്‍ലിം അഭയാർത്ഥികൾക്ക് എതിരായി സർവേയിൽ കണ്ട പ്രധാന കാരണം. അതുപോലെ മുസ്‍ലുംകളുടെ ദേശീയോദ്ഗ്രഥനം, ഭാഷാ പഠനം എന്നിവയും ക്രിസ്ത്യൻ വിഭാഗത്തെ അപേക്ഷിച്ച് വളരെ കുറവായി കണ്ടു. മുസ്‍ലിം അഭയാർത്ഥികൾക്കിടയിൽ കൂടുതലും സാമ്പത്തിക ലാഭത്തിന് വേണ്ടി വരുന്നവരാണെന്ന് സർവേ പറയുന്നു. സൂറിച്ച് സർവകലാശാലാ ഗഷേകവിഭാഗത്തിന്റെ ഈ സർവേയിൽ യൂറോപ്പിലെ വിദ്യാഭ്യാസ, സാംസ്കാരിക, സാമ്പത്തിക മേഖലകളിൽ നിന്നെല്ലാമുള്ള ജനവിഭാഗങ്ങൾ പങ്കെടുത്തിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.