Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒൻപതാമത് മുട്ടുചിറ സംഗമം സെപ്റ്റംബർ 3 ന്

muttuchira-sangamam

നോട്ടിങ്ഹാം∙ കടൽ തുരുത്തായിരുന്നു. കടന്തേരി എന്നറിയപ്പെട്ടിരുന്ന കടത്തുരുത്തിയും മുട്ടില്ലാത്ത ഒന്നിനും കുറവില്ലാത്ത ചിറയായിരുന്ന മുട്ടുചിറയും വാലുപോലുളള ചിറയായ വാലാച്ചിറയുമെല്ലാം കേരള ചരിത്രത്തിന്റെ തന്നെ ഭാഗമായിരുന്നു. ഇങ്ങനെയുളള മുട്ടുചിറ എന്ന കൊച്ചുഗ്രാമം ഇന്നു ലോക പ്രശസ്തമാണ്. ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ വി. അൽഫോൻസാമ്മ തന്റെ ജീവിതത്തിന്റെ കുറെ വർഷങ്ങൾ ചിലവഴിച്ച ഒരു നാടാണ് മുട്ടുചിറ. ആ പുണ്യവതിയുടെ സ്വഭാവ ശുദ്ധിയും സഹനവും എല്ലാ നന്മകളും ദൈവീക ഗുണങ്ങളും വളർത്തിയെടുക്കുവാൻ സഹായിച്ച നന്മയുടെ നാടാണ് മുട്ടുചിറ.

വിശുദ്ധ അൽഫോൻസാമ്മയുടെ വളർത്തു ഗൃഹമായ മുരിക്കൻ തറവാടും മാതൃഗൃഹമായ പുതുക്കരി തറവാട്ടുമെല്ലാം മുട്ടുചിറയിലാണ്.

വിശുദ്ധ അൽഫോൻസാമ്മയുടെ പാദസ്പർശനത്താൽ അനുഗ്രഹീതമായ മുട്ടുചിറ നിവാസികൾ ഒൻപതാമത് നോട്ടിംഗ്ഹാമിൽ ഒത്തുചേരുന്നു. സംഘാടന മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും എന്നും വ്യത്യസ്ത കൈവരിച്ചിരുന്ന മുട്ടുചിറ സംഗമം യുകെയിലെ തന്നെ ഏറ്റവും വലിയ സംഗമങ്ങളിൽ ഒന്നാണ്. സെപ്റ്റംബർ 3, ശനിയാഴ്ച വിപുലമായ പരിപാടികളോടെ രാവിലെ 10 മണിയോടുകൂടി നോട്ടിംഗ്ഹാമിലുളള ട്രോവൽ പാരിഷ് ഹാളിലാണ് ഒൻപതാമത് മുട്ടുചിറ സംഗമത്തിന് തുടക്കം കുറിക്കുന്നത്.

സംഗമത്തിന്റെ രക്ഷാധികാരിയും പുതുക്കരി– നടയ്ക്കൽ കുടുംബാംഗവും സ്വിറ്റ്സർ ലാൻഡിലെ സൂറിച്ച് ഇടവക വികാരിയുമായ റവ. ഫാ. വർഗീസ് ഇടയ്ക്കൽ, മുട്ടുചിറ ഫൊറോന പളളി മുൻ അസിസ്റ്റന്റ് വികാരി റവ. ഫാ. ബിജു ജോസഫ് കുന്നക്കാട്ട്, റവ. ഫാ. ബെന്നി മരങ്ങോലിൽ തുടങ്ങിയവരുടെ കാർമ്മികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടു കൂടി സംഗമത്തിനു തുടക്കമാകും.

തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോട് കൂടി സംഗമത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കപ്പെടും. തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കും ദമ്പതികൾക്കായും വിവിധ കലാകായിക മത്സരങ്ങൾ അരങ്ങേറും. വാശിയേറിയ കലാകായിക മത്സരങ്ങൾക്കുശേഷം വിവിധ നൃത്തന്യത്യങ്ങളും സ്കിറ്റുമെല്ലാം പരിപാടികൾക്ക് വർണ്ണപകിട്ടേകും. സംഗമത്തിനിടയ്ക്കു നടത്തുന്ന ഗാനമേള പരിപാടികളുടെ പകിട്ട് വർധിപ്പിക്കും. ഇത്തവണത്തെ സംഗമത്തിന് യൂറോപ്പിൽ നിന്ന് പോലും നിരവധി ആളുകൾ എത്തിച്ചേരുന്നതു കൊണ്ട് നൂറോളം ഫാമിലികൾ സംഗമത്തിനെത്തി ചേരുമെന്ന് പ്രധാന സംഘാടകനായ ബിജോയ് കൊല്ലംപറമ്പിൽ അറിയിച്ചു. മികച്ച സംഘാടകനും പൊതു പ്രവർത്തകനുമായ ജോണി കണിവേലിയാണ് സംഗമത്തിന്റെ മറ്റൊരു കൺവീനർ.

മുട്ടുചിറ സംഗമം ഇൻ യുകെ സംഘടിപ്പിച്ച ഇലക്ഷൻ പ്രവചന മത്സരത്തിലെ വിജയിയായ ഷൈനി കുര്യൻ ബിജോയിക്ക് സംഗമത്തിൽ വച്ച് സമ്മാനം വിതരണം ചെയ്യുന്നതാണ്. വിവിധ സാമൂഹിക, രാഷ്ട്രീയ, മതമേലധ്യക്ഷന്മാർ സംഗമ മാറ്റത്തിന് ടെലിഫോണിലൂടെ ആശംസകൾ അറിയിക്കും. സെപ്റ്റംബർ 4 ന് നടത്തുന്ന ഔട്ടിങ്ങോട് കൂടി സംഗമ പരിപാടികളവസാനിക്കും.

കൂടുതൽ വിവരങ്ങൾക്ക് :
ബിജോയ് കൊല്ലംപറമ്പിൽ : 075 4010 7697
ജോണി കണിവേലിൽ :0788 9880 0292

അഡ്രസ്
TROWELL PARISH HALL
STAPLEFORD ROAD
NOTTINGHAM
NG93AQ

മുട്ടുചിറക്കാരുടെ സൗഹൃദം പങ്കു വയ്ക്കുവാൻ കിട്ടുന്ന ഈ അവസരം കഴിവതും വിനിയോഗിക്കണമെന്ന് സംഗമ കൺവീനർമാരായ ബിജോയ് കൊല്ലംപറമ്പിൽ, ജോണി കണിവേലിൽ എന്നിവർ അറിയിച്ചു.

വാർത്ത ∙ ജിജോ അരയത്ത് 

Your Rating: