Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാസികളുടെ സ്വർണ ട്രെയിൻ കുഴിച്ചെടുക്കൽ വഴിമുട്ടുന്നു

nazi01

ബർലിൻ∙ രണ്ടാം ലോകയുദ്ധകാലത്ത് നാസികൾ ഒളിപ്പിച്ചതായി കരുതുന്ന സ്വർണട്രെയിനായി നടക്കുന്ന തിരച്ചിൽ വഴിമുട്ടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ചൊവ്വാഴ്ച പോളണ്ടിൽ ആരംഭിച്ച മൺമറഞ്ഞ നിധിക്കുവേണ്ടിയുള്ള കുഴിച്ചെടുക്കൽ വിഫലമായതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 35 തൊഴിലാളികൾ മണ്ണ് മാന്തി യന്ത്രത്തിന്റെ സഹായത്താൽ അഹോരാത്രം പണിചെയ്തിട്ടും ഒരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ല.

nazi02

ഭൂമിക്കടിയിൽ എട്ടു മീറ്റർ താഴ്ചയിൽ സ്വർണട്രെയിൻ ഉണ്ടെന്നുള്ള നിഗമനത്തിൽ 35 മീറ്റർ നീളത്തിൽ മണ്ണ് കുഴിച്ചിട്ടും ഇവർക്ക് ഇതുവരെ തുമ്പ് ലഭിച്ചിട്ടില്ല. ശനിയാഴ്ച വരെ ഫലം കണ്ടില്ലെങ്കിൽ നിധി വേട്ട അവസാനിപ്പിക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്. 110 മീറ്റർ നീളമുള്ള സ്വർണ ട്രെയിൻ 1945 ൽ നാസികൾ പോളണ്ടിലെ ഖനി നഗരമായ വാൽ ബ്രീഷിലെ ഭൂഗർഭ തുരങ്കത്തിൽ ഒളിപ്പിച്ചുവെന്നാണ് നിധിവേട്ടക്കാരനായ ജർമൻ കാരനും പോളണ്ടുകാരനും അവകാശപ്പെടുന്നത്.

nazi

സംഗതി തട്ടിപ്പാണെന്ന് തുടക്കത്തിലേ വിദഗ്ധർ ചൂണ്ടിക്കാണിച്ചുവെങ്കിൽ നിധിവേട്ടക്കാർ വിട്ടു കൊടുത്തില്ല. ഇതിനകം 25,000 യൂറോ നിധി വേട്ടയ്ക്കായി ചെലവഴിച്ചു. അത് വെള്ളത്തിലായി. ഇനി 2200 കോടി രൂപയുടെ സ്വർണ ട്രെയിൻ കണ്ടെത്തിയാൽ വലിയ ഒരു നിധിവേട്ടയായി സംഗതി മാറും എന്നതിൽ സംശയമില്ല 

Your Rating: