Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാസികളുടെ സ്വർണ ട്രെയിൻ തേടി വീണ്ടും തിരച്ചിൽ

nazi-01

ബർലിൻ∙ രണ്ടാം ലോകയുദ്ധകാലത്ത് നാസിപ്പട ഒളിപ്പിച്ചതായി കരുതുന്ന സ്വർണ ട്രെയിനായി പോളണ്ടിൽ വീണ്ടും തിരച്ചിൽ ആരംഭിച്ചു. ജർമൻകാരനായ അന്ത്രയാസ് റിച്ചറും പോളണ്ടുകാരനായ പിയറ്റർ കോപ്റ്റുമാണ് തിരച്ചലിന് നേതൃത്വം നൽകുന്നത്

nazi-03

നാസി സൈന്യം രണ്ടാം ലോക യുദ്ധകാലത്തെ പരാജയം തിരിച്ചറിഞ്ഞതിനെത്തുടർന്ന് മോഷ്ടിച്ച സ്വർണവും രത്നവും ട്രെയിനിൽ നിറച്ച് പോളണ്ടിലെ വാൾ ബിസ്ക് നഗരത്തിനടുത്ത് ഭൂഗർഭ നിലയത്തിൽ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് ഗവേഷക സംഘം ആണയിട്ട് പറയുന്നത്. ഇതിന് രേഖകളോ, ശാസ്ത്രീയ തെളിവുകളോ ഇല്ല.

nazi-02

എന്നാൽ നാസി ട്രെയിൻ തെക്ക് പടിഞ്ഞാറൻ പോളണ്ടിൽ കാണാതായി എന്ന ചരിത്രത്തിൽ പറയുന്നുണ്ട്. കോടികൾ മൂല്യമുള്ള നിധി ട്രെയിൻ കണ്ടെത്തിയാൽ ചരിത്രത്തിലെ വലിയ ഒരു നിധി വേട്ടയായിരിക്കും ഇത്.
 

Your Rating: