Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാസികളുടെ സ്വർണ്ണട്രെയിൻ കണ്ടെത്താൻ പണി തുടങ്ങി

gold-train2

ബർലിൻ ∙രണ്ടാം ലോകയുദ്ധ കാലത്ത് അഡോൾഫ് ഹിറ്റ്ലറുടെ നാസിപ്പട ഒളിപ്പിച്ചതായി കരുതുന്ന സ്വർണ്ണ ട്രെയിൻ കണ്ടെത്താൻ പോളണ്ടിലെ വാൾബ്രിസ്ക്ക് മേഖലയിൽ കഴിഞ്ഞ ദിവസം മുതൽ പണി ആരംഭിച്ചു.

gold-train3

സ്വർണ്ണ ട്രെയിൻ നാസികൾ ഒളിപ്പിച്ചുവെന്നു കരുതുന്ന ഭൂമിക്കടിയിലെ തുരങ്കം കണ്ടെത്തുകയാണ് ആദ്യ ലക്ഷ്യം. 35 തൊഴിലാളികൾ രണ്ട് മണ്ണ്് നീക്കി യന്ത്രത്തിന്റെ സഹായത്താൽ ഇവിടെ മണ്ണ് നീക്കം ആരംഭിച്ചു.

gold-train4

എട്ട് മീറ്റർ താഴ്ചയിൽ മണ്ണ് നീക്കിയാൽ ഭൂമിയ്ക്കടയിലെ തുരങ്കം കണ്ടെ ത്താൻ കഴിയുമെന്ന് ‘ഗവേഷക’ സംഘം കരുതുന്നു.നാസികളുടെ സ്വർണ്ണ ട്രയിൻ നൂറ്റിപത്ത്(110) മീറ്റർ നീളമുണ്ട്. 1945 ജനുവരി 29 നാണ് ഈ ട്രയിൻ മുങ്ങിയത്.

gold-train

കോടികൾ മൂല്യമുളള നിധി ട്രയിൻ കണ്ടെത്താൻ ജർമൻകാരനായ അന്ത്രയോസ് റിച്ചറും പോളണ്ടുകാരനായ പിയറ്റർ കോച്റുമാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. തിരച്ചിലിനു വേണ്ടി രണ്ട് ലക്ഷം യൂറോ സഹായമായി ഈ ഗവേഷകർക്ക് ലഭിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കുളളിൽ തിരച്ചിലിന് ഒരു തുമ്പുണ്ടാകും എന്ന് ഗവേഷകർ കരുതുന്നു.
 

Your Rating: