Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിതമായി മദ്യപിച്ചാല്‍ വീട്ടിലെത്തിക്കാനും ആപ്പ്‌

drunken-app

സൂറിച്ച്‌∙ സ്വിറ്റ്‌സര്‍ലണ്ടിലെ മദ്യപന്‍മാര്‍ക്ക്‌ ഒരു സന്തോഷ വാര്‍ത്ത. മദ്യപിച്ച്‌ വണ്ടിയോടിച്ച്‌ അപകടത്തില്‍ പെടുമെന്നോ, പൊലീസ്‌ പിടികൂടി ലൈസസന്‍സ് നഷ്ടപ്പെടുമെന്നോ ഉള്ള ഭയം ഇനിമുതല്‍ വേണ്ട. മദ്യപിക്കുന്നവര്‍ക്കും പാര്‍ട്ടികളില്‍ പങ്കെടുത്ത്‌ മദ്യപിച്ച് അവശരാകുന്ന ചെറുപ്പക്കാര്‍ക്കും ഇനി മൊബൈലില്‍ ഒന്നു വിരല്‍ അമര്‍ത്തുകയെ വേണ്ടു. ഡ്രൈവറും കാറും റെഡി. പൈസയും കൊടുക്കേണ്ട. ഇത്‌ സ്വിറ്റ്‌സര്‍ലണ്ടിലെ വാലിസ് കന്റോണ്‍മെന്റ്‌ പൊലീസ്‌ ഒരുക്കുന്ന സൗജന്യ സേവനംമാത്രമാണ്‌.

മദ്യപാനികളെയും വഹിച്ചുകൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവര്‍ മദ്യപിക്കാത്ത വ്യക്തിയായിരിക്കും. തന്നെയുമല്ല യാത്ര എപ്പോള്‍, എവിടെ നിന്ന്‌ എങ്ങോട്ട്‌, എത്ര സമയം, എന്നീ വിവരങ്ങള്‍ യാത്രക്കാരനു നല്‍കും. സൗജന്യമായി ലഭിക്കുന്ന ഈ സേവനത്തില്‍ പങ്കാളികളാകുന്ന ഡ്രൈവര്‍മാര്‍ക്ക്‌ പ്രതിഫലമായി വൗച്ചറുകള്‍ ലഭിക്കും. കൂടാതെ വാലീസ്‌ ഫെസ്റ്റില്‍ ഫ്രീയായി പങ്കെടുക്കാം. കാറുകള്‍ സൗജന്യമായി കഴുകുന്നതിനുള്ള കൂപ്പണ്‍, ദോഷ്‌ കാമറോ കാറില്‍ ഒരു ദിവസത്തെ സൗജന്യ യാത്ര ഇവയൊക്കെയാണ്‌ ഡ്രൈവര്‍മാര്‍ക്കുള്ള മറ്റു സമ്മാനങ്ങള്‍ .

'ഫിയസ്റ്റാ ഡ്രൈവ്‌' എന്ന്‌ പേരിട്ടിരിക്കുന്ന ഈ ആപ്പ്‌ വരുന്ന വാലിസ്‌ ഫെസ്റ്റിനോടനുബന്ധിച്ച്‌ പ്രവര്‍ത്തിച്ച്‌ തുടങ്ങുമെന്ന്‌ പൊലീസ്‌ വക്താവ്‌ പറഞ്ഞു. കൂടാതെ ഈ ആപ്പ്‌ നിലവില്‍ വന്നാല്‍ ഫെസ്റ്റിന്‌ വരുന്ന വാഹനങ്ങളുടെ ബാഹുല്യം നിയന്ത്രിക്കുന്നതിനും സാധിക്കും. അപരിചിതനായ ഒരു വ്യക്തിയോടൊപ്പം എങ്ങനെ മദ്യപിച്ച്‌ യാത്രചെയ്യുമെന്ന ചോദ്യം പ്രസ്‌കതമാണെങ്കിലും വണ്ടിയുടെ നമ്പറും മറ്റ്‌ വിവരങ്ങളും ലഭ്യമാണെന്നതിനാല്‍ ആശങ്ക വേണ്ടെന്നും എന്നിരുന്നാലും യുവതികള്‍ തനിച്ച്‌ യാത്രചെയ്യാതിരിക്കുന്നതാണ്‌ അഭികാമ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

വാലീസില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ 16നും 25നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരില്‍ 72 ശതമാനം പേരും ഡ്രൈവറെ കണ്ടെത്താനുള്ള ഫിയസ്റ്റാ ഡ്രൈവ്‌ തങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്ന്‌ വ്യക്തമാക്കി. എന്നാല്‍ സൂറിച്ച്‌ കന്റോണ്‍ പൊലീസ്‌ വിഭാഗം ഇത്തരത്തിലൊന്ന്‌ ഉടനടി ആരംഭിക്കുവാന്‍ പരിപാടിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട് .

വാര്‍ത്ത ∙ ഷിജി ചീരംവേലില്‍ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.