Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വിറ്റ്സര്‍ലന്‍ഡില്‍ നവജാതശിശുക്കൾക്ക് തിരഞ്ഞെടുക്കുന്ന പ്രിയ പേരുകള്‍ നോഹ, മിയാ 

127011818

സൂറിച്ച്∙ സ്വിറ്റ്സര്‍ലന്‍ഡില്‍ നവജാതശിശുക്കൾക്ക് തിരഞ്ഞെടുക്കുന്ന പ്രിയ പേരുകള്‍ നോഹ, മിയാ. പോയവര്‍ഷം 86,550 നവജാത ശിശുക്കള്‍ ഉണ്ടായതില്‍ 41,900 പെണ്‍കുട്ടികളും 44,650 ആണ്‍കുട്ടികളുമായിരുന്നു. 

നോഹ 443 ആൺകുട്ടികള്‍ക്കു നോഹ എന്നും 412 കുഞ്ഞുങ്ങള്‍ക്കും ലിയാം എന്നും 361 പേര്‍ക്ക് ലൂക്കാ എന്നുമായിരുന്നു. പെണ്‍കുട്ടികള്‍ക്കാകട്ടെ 465 പേര്‍ മിയാ എന്നും 447 പേര്‍ എമ്മാ എന്നും 335 പേര്‍ ലാറാ എന്നുമാണു നല്‍കിയത്. ഈ പേരുകളാണ് പോയവര്‍ഷം ഏറ്റവും ജനപ്രിയമായത്.

പോയ വര്‍ഷം ചെറിയ പേരുകള്‍ക്ക് വന്‍ ജനപ്രീതിയാണ് ഉണ്ടായത്. ആണ്‍കുട്ടികള്‍ക്ക് പല സ്ഥലങ്ങളിലും നല്‍കിയത് അറബി പേരാ
യ അന്‍വര്‍ (വെളിച്ചം) എന്നാണ്. ഏകദേശം 324പേര്‍.  മുന്‍ വര്‍ഷം 199 കുട്ടികള്‍ക്ക് മാത്രമായിരുന്നു ഈ പേരിട്ടത്. 462 പെണ്‍കുട്ടികള്‍ക്കാകട്ടെ ടിമിയ എന്ന പേരിട്ടു. തൊട്ടുമുൻപുള്ള വര്‍ഷം 180 പേര്‍ക്കാണ് ഈ പേരിട്ടത്. ഈ  പേരുകള്‍ ഇഷ്ടപ്പെടുന്നവരുടെ എണ്ണം ഇരട്ടിയിലധികമായി .

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി സ്വിറ്റ്സര്‍ലന്‍ഡിലെ ഏറ്റവും ജനപ്രിയ പേരുകള്‍ ഇവയാണ് -ആണ്‍കുട്ടികള്‍ക്ക് ലിയോണ്‍, നോഹ, ലൂക്ക, ലിയാം, ഡേവിസ്, ലെവിന്‍, ഏലിയാസ്, നിക്കോ എന്നും പെണ്‍കുട്ടികള്‍ക്ക് മിയ, എമു, ലേന, റാന, ലിയോണി, എമിലിയ, അന്ന, എലേന എന്നിങ്ങനെയും.

ഏറ്റവും വലിയ പ്രത്യേകത ജര്‍മ്മന്‍ സംസാരിക്കുന്ന മേഖലകളില്‍ മാതാപിതാക്കള്‍ തിരഞ്ഞെടുത്തത് ലിയോണ്‍, മിയ, ഗബ്രിയേല്‍, എമ്മ എന്നീ പേരുകളും ഫ്രഞ്ച്  ഭാഗത്ത്  ലിയനാര്‍ഡോ, സോഫിയ എന്നീ പേരുകളും ഇറ്റാലിയന്‍ ഭാഗത്ത് ലൗറിന്‍, അലേശ്യ എന്നീ പേരുകളുമായിരുന്നു.

ഓരോ കന്റോണുകളിലും വേറെ വേറെ പേരുകളാണ് പോപ്പുലറായത്. സൂറിച്ചില്‍ ലിയോണ്‍, മിയ, ടോപ്പായപ്പോള്‍ ഊറിയില്‍ ടിമ്മും, എമ്മയും ഹിറ്റായി എന്നാല്‍ ബ്യുണ്ട്നറില്‍ നിനോയും ലാറയുമാണ് സൂപ്പര്‍ഹിറ്റായത്.

വാര്‍ത്ത∙ ഷിജി ചീരംവേലില്‍ 

Your Rating: