Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടോണ്ടന്നിൽ നവജാത ശിശു മരണമടഞ്ഞു 

ടോണ്ടൻ∙ യുകെ സോമർസെറ്റിലെ ടോണ്ടനിൽ നവജാത ശിശു മരണമടഞ്ഞു. ടോണ്ടനിൽ സ്ഥിരതാമസമാക്കിയ ഷിജോ- ഷൈനി ദമ്പതികളുടെ മൂന്നാഴ്ച പ്രായമായ ജോവന്നയാണ് കർത്താവിൽ നിദ്ര പ്രാപിച്ചത്. കേരളത്തിൽ കണ്ണൂരിലെ ചുങ്കക്കുന്ന് ഇടവകാംഗമായ പൂതനപ്പാറയിൽ തോമസ്-കുട്ടിയമ്മ ദമ്പതികളുടെ ഇളയമകനാണ് ഷിജോ. ഷിജോയ്ക്കു ജോഅന്നയെ കൂടാതെ ജോസിയ, ജെറമിയ, ജെൻസൺ എന്നീ മൂന്നു കുട്ടികളാണുള്ളത്.

ഗർഭാവസ്ഥയിൽ തന്നെ ഹൃദയസംബന്ധമായ ഗുരുതര അവസ്ഥ ഉണ്ടായിരുന്നെങ്കിലും ജനനശേഷം പാലിയേറ്റീവ്  കെയർ തുടർന്ന് പോരുകയായിരുന്നു. ശവസംസ്കാരച്ചടങ്ങുകൾ ടോണ്ടനിൽ തന്നെ നടക്കും. സംസ്കാരം സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കും. 

വാർത്ത∙ അനീഷ് ജോൺ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.