Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാപ്പകൽ ഓണാഘോഷം നടത്തി ന്യൂഹാം മലയാളി കമ്മ്യൂണിറ്റി

newham-1

ലണ്ടൻ∙ ലണ്ടനിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ന്യൂഹാം മലയാളി കമ്മ്യൂണിറ്റിയുടെ (എൻഎംസി) പത്താമത് ഓണാഘോഷം ശനിയാഴ്ച രാവിലെ 11 മുതൽ രാത്രി 11വരെ ഡഗ്നാമിലെ ഹീത്ത് പാർക്ക് ഹാളിൽ നടത്തി.
കലാ-സാംസ്കാരിക പരിപാടികളും ഫാമിലി ഫൺ ഗെയിമുകളും ഇൻഡോർ മൽസരങ്ങളും മാറ്റുകൂട്ടിയ ആഘോഷത്തിൽ വിനോദ് വെഞ്ഞാറംമൂട് അവതരിപ്പിച്ച അമ്മാനമാട്ടം (ജഗ്ളിംങ് ഷോ) ഏവരുടെയും മനം കവർന്നു.

newham-3

രണ്ടു ദിവസങ്ങളിലായിരുന്നു (സെപ്റ്റംബർ 10,17) ഇക്കുറിയും എൻഎംസിയുടെ ഓണാഘോഷം. കലാപരിപാടികളുടെ ബാഹുല്യംമൂലം രണ്ടാംദിവസത്തെ ആഘോഷം ഇത്തവണ രാത്രിയിലേക്കും നീണ്ടുരാവിലെ 11ന് കൺവീനർ സാബു അമ്പാട്ടിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിനുശേഷം ഓണസദ്യയോടെയായിരുന്നു ആഘോഷങ്ങൾ.

newham-5

ഉച്ചയ്ക്കുശേഷം മാവേലി എഴുന്നള്ളത്തും തിരുവാതിര ഉൾപ്പെടെയുള്ള വിവിധ സംഘനൃത്തങ്ങളും കുട്ടികളുടെ കലാപരിപാടികളും തുടർന്നു. മഴവിൽ മനോരമയുടെ ‘ഉഗ്രം ഉജ്വലം’ റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതനായ അമ്മാനമാട്ടക്കാരൻ വിനോദ് വെഞ്ഞാറംമൂടിന്റെ ജഗ്ളിംങ് ഷോ ആയിരുന്നു ആഘോഷത്തിലെ മുഖ്യ ആകർഷണം.ഉഗ്രം ഉജ്വലത്തിന്റെ ഒന്നാം സീസണിലെ ബസ്റ്റ് പെർഫോമറായിരുന്ന വിനോദിന്റെ മാസ്മരിക പ്രകടനം ഏവരുടെയും മനം കവർന്നു.

newham-2

കഴിഞ്ഞ ശനിയാഴ്ച ന്യൂഹാമിലെ ടെറൻസ് മക്മിലൻ ഓപ്പണ സ്റ്റേഡിയത്തിലായിരുന്നു ആഘോഷങ്ങളുടെ ഒന്നാംഘട്ടം.

newham-4

വിവിധ കായിക മൽസരങ്ങളിൽ വിജയികളായവർക്കും വടംവലി മൽസര വിജയികൾക്കും സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

newham-6

ദമ്പതികൾക്കായി നടത്തിയ ‘മമ്മി മെയ്ക്കിങ്’ മൽസരവും കുമാരി അർച്ചനയുടെ നേതൃത്വത്തിൽ നടത്തിയ ‘ഫ്ലാഷ് മോബും’ ആഘോഷത്തിന് കൊഴുപ്പേകി. 

Your Rating: