Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂഹാം മലയാളി കമ്മ്യൂണിറ്റിയുടെ ഓണാഘോഷം ഇന്നുമുതൽ

ലണ്ടൻ∙ ലണ്ടനിലെ പ്രമുഖ മലയാളി സംഘടനയായ ന്യൂഹാം മലയാളി കമ്മ്യൂണിറ്റിയുടെ (എൻഎംസി) പത്താമത് ഓണാഘോഷത്തിന് ഇന്നു തുടക്കം. ന്യൂഹാമിലെ ടെറൻസ് മക്മിലൻ ഓപ്പൺ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ടിന് കായിക മൽസരങ്ങളോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുക. കുട്ടികൾക്കായി പ്രത്യേകം കളികളും മൽസരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. വൈകിട്ട് വടംവലിയോടെ ഇന്നത്തെ പരിപാടികൾ സമാപിക്കും.

സെപ്റ്റംബർ 17 ശനിയാഴ്ചയാണ് മുഖ്യ ആഘോഷം. ഡെഗനാമിലെ ഹീത്ത് പാർക്ക് ഹാളിൽ (RM10 7PR) രാവിലെ 11 മുതൽ രാത്രി 11 വരെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിൽ നിരവധി കേരളീയ കലാരൂപങ്ങൾ അരങ്ങേറും. ഓണസദ്യയ്ക്കു പുറമേ തിരുവാതിര, വഞ്ചിപ്പാട്ട്, നാടോടിനൃത്തം, ഉറിയടി, തുമ്പിതുള്ളൽ തുടങ്ങിയവ ആഘോഷത്തിനു കൊഴുപ്പോകും. കുമാരി അർച്ചനയുടെ ക്ലാസിക്, സിനിമാറ്റിക് ഡാൻസ് ആഘോഷത്തിന് കൊഴുപ്പേകും.

കൺവീനർ സാബു അമ്പാട്ട്, പ്രോഗ്രാം കമ്മിറ്റി കൺവീനർ സുഭാഷ് നായർ, കോ-ഓർഡിനേറ്റർ അനിൽ പനവേലി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികൾ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി.  

Your Rating: