Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാമത് നോർത്ത് ഈസ്റ്റ് റീജിയൻ ക്നാനായ കൺവൻഷന് പ്രൗഢഗംഭീരമായ പരിസമാപ്തി

north-east-knanaya-region-convention0

ന്യുകാസിൽ∙ യുകെയിലെ ക്നാനായക്കാരുടെ സമുദായ സംഘടനയായ യുകെ കെസിഎയുടെ ശക്തമായ 6 യൂണിറ്റുകൾ ചേർന്നു രൂപം കൊടുത്ത നോർത്ത് ഈസ്റ്റ് റീജിയന്റെ മൂന്നാമത് കൺവൻഷന് പ്രൗഢഗംഭീരമായ പരിസമാപ്തി.

north-east-knanaya-region-convention69

ന്യുകാസിൽ, മിഡിൽസ്ബറോ, യോർക്ക്ഷെയർ, ലീഡ്സ്, ഷെഫീൽഡ്, ഹംബർസൈഡ് എന്നീവിടങ്ങളിൽ താമസിക്കുന്ന ക്നാനായക്കാർ തങ്ങളുടെ സ്നേഹബന്ധവും ആത്മബന്ധവും ഊട്ടി ഉറപ്പിക്കുന്നതിനായി രൂപം കൊടുത്ത നോർത്ത് ഈസ്റ്റ് ക്നാനായ റീജിയന്റെ കീഴിൽ സെപ്റ്റംബർ 24ന് ന്യുകാസിൽ വച്ച് വളരെ വിപുലമായ രീതിയിൽ കൺവൻഷൻ നടത്തപ്പെട്ടു.

north-east-knanaya-region-convention1

രാവിലെ പത്തരയ്ക്ക് 6 യൂണിറ്റ് പ്രസിഡന്റുമാരും റീജിയൻ കോർഡിനേറ്ററും ചേർന്ന് പതാക ഉയർത്തി കൺവൻഷന് തുടക്കം കുറിച്ചു.

north-east-knanaya-region-convention3

തുടർന്ന് ജോബി മുപ്രാപളളി അച്ചന്റെയും സജി തോട്ടത്തിലച്ചന്റെയും കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം ഓണത്തിന്റെ ഓർമ്മ പുതുക്കുന്നതിനായി ഓണസദ്യ നടന്നു.

north-east-knanaya-region-convention8

എല്ലാവരിലും പരിചയം പുതുക്കുന്നതിന് ഓണസദ്യ വേദിയൊരുക്കി.

north-east-knanaya-region052

ഉച്ചകഴിഞ്ഞ് 3 മണിയോടെ ആരംഭിച്ച ഔദ്യോഗിക ചടങ്ങുകളില്‍ ന്യുകാസിലെ കുട്ടികൾ ക്നാനായ സമുദായത്തിന്റെ ചടങ്ങുകളും ആചാരങ്ങളും പാരമ്പര്യങ്ങളും കോർത്തിണക്കിക്കൊണ്ട് നടത്തിയ സ്വാഗത നൃത്തം എല്ലാവരുടെയും പ്രശംസയ്ക്ക് പാത്രമായി.

north-east-knanaya-region-convention6

തുടർന്ന് ന്യുകാസിൽ യൂണിറ്റ് പ്രസിഡന്റ് ജിജോ കണ്ണച്ചാൻപറമ്പിൽ സ്വാഗതം ആശംസിച്ചു.

north-east-knanaya-region-convention7

നോർത്ത് ഈസ്റ്റ് റീജിയൻ കോഓർഡിനേറ്റർ സിറിൽ തടത്തിൽ, ഫാ. സജി തോട്ടത്തിൽ, ഫാ. ജോബി മുപ്രാപളളി യുകെ കെസിഎ പ്രസിഡന്റ് ബിജു മടക്കകുഴി, യുകെ കെസിഎൻ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുരക്കൽ, മിഡിൽസ്ബറോ സെക്രട്ടറി രാജേഷ് ജോർജ്, യോർക്ക്ഷെയർ യൂണിറ്റ് പ്രസിഡന്റ് തോമസ്കുട്ടി മാത്യു, ഷെഫീൽഡ് യൂണിറ്റ് വൈസ് പ്രസിഡന്റ് പ്രിൻസ് ജെയിംസ്, ഹംബർസൈഡ് യൂണിറ്റ് പ്രസിഡന്റ് ഷൈൻ ഫിലിപ്പ് എന്നിവർ ആശംസകൾ അർപ്പിക്കുകയും ന്യുകാസിൽ യൂണിറ്റ് സെക്രട്ടറി സുനിൽ ചേലക്കൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

north-east-knanaya-region-convention72

ജിസിഎസ്ഇക്ക് റീജിയനിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ മിഡിൽസ്ബറോ യൂണിറ്റിലെ സ്റ്റീവ് തോമസിന് ഫാ. ജോബി മുപ്രാപളളി അച്ചനും ‘എ’ ലെവൽ വാങ്ങിയ ന്യുകാസിൽ യൂണിറ്റിലെ ജസ്റ്റിൻ ജെയ്മോന് സജി തോട്ടത്തിലച്ചനും അവാർഡുകൾ സമ്മാനിച്ചു.

north-east-knanaya-region-convention73

തുടർന്ന് നോർത്ത് ഈസ്റ്റ് റീജിയനിലെ 6 യൂണിറ്റുകൾ അവതരിപ്പിച്ച കലാപരിപാടികൾ കൺവൻഷനിൽ പങ്കെടുത്ത എല്ലാവരും ആസ്വദിച്ചു.

north-east-knanaya-region-convention74

വൈകിട്ട് 6 മണിയോടെ കലാപരിപാടികൾ അവസാനിച്ചു.

north-east-knanaya-region-convention4

അടുത്ത വർഷത്തെ കൺവൻഷന് ആതിഥേയരാകുന്ന ഷെഫിൽഡ് യൂണിറ്റിന് റിജിയന്റെ ഫ്ലാഗ് കൈമാറിക്കൊണ്ട് മൂന്നാമത് നോർത്ത് ഈസ്റ്റ് റീജിയൻ ക്നാനായ കൺവൻഷന് തിരശീല വീണു.

north-east-knanaya-region062

വാർത്ത∙ കുഞ്ഞുമോൻ മടുക്കാപറമ്പിൽ‌
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.