Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോർത്ത് വെസ്റ്റ് കലാമേള കിരീടം മാഞ്ചസ്റ്റർ മലയാളി അസോസിയേഷന്

മാഞ്ചസ്റ്റർ∙ ഒക്ടോബർ 15ന് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിച്ച യുക്മ നോർത്ത് വെസ്റ്റ് കലാമേളയിൽ കലാമേള കിരീടം മാഞ്ചസ്റ്റർ മലയാളി അസോസിയേഷനും റണ്ണേഴ്‌സ്അപ്പ് കിരീടം ബോൾട്ടൻ മലയാളി അസോസിയേഷനും മൂന്നാം സ്ഥാനം വാറിംഗ്ട്ടൻ മലയാളി അസോസിയേഷനും കരസ്ഥമാക്കി. യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡണ്ട് അഡ്വ. സിജു ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നാഷനൽ വൈസ് പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

കലാപ്രതിഭയായി ലിവർപൂൾ മലയാളി അസോസിയേഷനിൽ നിന്നുള്ള അലിക് മാത്യുവും കലാതിലകമായി ബോൾട്ടൻ മലയാളി അസോസിയേഷനിൽ നിന്നുള്ള ഡിയ ടോമിയും തിരഞ്ഞെടുക്കപ്പെട്ടു. കിഡ്സ് വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായി ബോൾട്ടൻ മലയാളി അസോസിയേഷനിൽ നിന്നുള്ള ആൻ ടോമിയും, സബ് ജൂനിയർ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായി ലിവർപൂൾ മലയാളി അസോസിയേഷനിൽ നിന്നുള്ള അലിക് മാത്യുവും, ജൂനിയർ വിഭാഗത്തിൽ ബോൾട്ടൻ മലയാളി അസോസിയേഷനിൽ നിന്നുള്ള ഡിയ ടോമിയും, സീനിയർ വിഭാഗത്തിൽ മാഞ്ചസ്റ്റർ മലയാളി അസോസിയേഷനിൽ നിന്നുള്ള ജിക്‌സി സഞ്ജീവും തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ അസോസിയേഷനുകളും അതിലെ അംഗങ്ങളും ഈ കലാമേളയെ ഒരു ഉത്സവമാക്കിമാറ്റുകയായിരുന്നു.
 
രാവിലെ 11.30ന് തുടങ്ങിയ കലാമേള വൈകിട്ട് 9 മണിയോടെയാണ് അവസാനിച്ചത്. വാശിയേറിയ മത്സരത്തിൽ ബോൾട്ടൻ അസോസിയേഷനെ പിന്തള്ളി ആതിഥേയ അസോസിയേഷനായ മാഞ്ചസ്റ്റർ മലയാളി അസോസിയേഷനിൻ കിരീടം പിടിച്ചെടുത്തു. കഴിഞ്ഞ വർഷത്തെ കിരീട ജേതാക്കളായ വാറിംഗ്ട്ടൻ മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. നോർത്ത് വെസ്റ്റ് റീജീയൻ കലാമേളയിൽ അംഗ അസോസിയേഷനുകൾ തങ്ങളുടെ കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിൽ അതീവ ജാഗ്രതയോടെയാണ് പ്രവർത്തിച്ചു വരുന്നത്. അതിനാൽ തന്നെ കേരളത്തിലെ കലോൽസവങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള മത്സരങ്ങളാണ് കലാമേളയിൽ അരങ്ങേറിയത്.

യുക്മ നാഷണൽ ജോയിൻറ് സിക്രട്ടറി ആൻസി ജോയി, നാഷനൽ എസിക്യുട്ടിവ് മെമ്പർ ദിലീപ് മാത്യു, റീജിയൻ ട്രഷറർ ലൈജു മാനുവൽ, റീജനൽ അഡ്വൈസർ അലക്സ് വർഗ്ഗീസ് ആതിഥേയ അസോസിയേഷൻ പ്രസിഡന്റ് ജാനേഷ് നായർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.തുടർന്ന് എല്ലാ അസോസിയേഷൻ പ്രസിഡന്റുമാരും ചേർന്ന് തിരി തെളിച്ചതോടെ മത്സരങ്ങൾക്ക് തുടക്കമായി. റീജനൽ സെക്രട്ടറി ഷിജോ വർഗ്ഗീസ് സ്വാഗതവും ആർട്ട്സ് കോ-ഓഡിനേറ്റർ സുനിൽ മാത്യു നന്ദിയും അർപ്പിച്ചു.

വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ മുഖ്യ അതിഥിയായെത്തിയത് യുക്മയുടെ നാഷനൽ കമ്മറ്റിയംഗവും മുൻ പ്രസിഡന്റുമായ വിജി കെ.പി.യാണ്. ഈ കലാമേള വൻ വിജയമാക്കാൻ പങ്കെടുക്കാനെത്തിയ ഓരോ മത്സരാർത്തിക്കും മാതാപിതാക്കൾക്കും പങ്കെടുക്കാനെത്തിയ എല്ലാവർക്കും റീജനൽ കമ്മറ്റി പ്രത്യേകം പ്രത്യേകം നന്ദി അറിയിക്കുന്നു. 

കലാമേള വിജയികളെ നിശ്ചയിക്കുന്നതിനായി സഹകരിച്ച ജഡ്ജ്മാരായ ഡോ ശ്രീജ ആരുട്ടി, മഞ്ജു വിൻസെന്റ്, ഡോ. ഷൈനി മാത്യു, റെക്സ്, ഷിബു പോൾ ഹാൻസ് ജോസഫ്, ജിൻസി, തമ്പി ജോസ് എന്നിവരുടെ സേവനം എടുത്ത് പറയേണ്ടതാണ്. കലാമേളയുടെ വിജയത്തിനായി ഓഫിസ് നിർവ്വഹണം നടത്തിയ സുനിൽ വയറിംഗ്ട്ടൻ, ജയൻ സ്റ്റോക്പോർട്ട്, മഹേഷ് മാഞ്ചസ്റ്റർ, കുര്യൻ ബോൾട്ടൻ എന്നിവരുടെ നിസ്വാർത്ഥ സേവനം എടുത്ത് പറയേണ്ടതാണ്. സൗണ്ട് സിസ്റ്റം നല്കിയ ബെന്നി ഒൾദാം,എന്നിവരോട് പ്രത്യേകം നന്ദി അറിയിക്കുന്നു. യുക്മ റീജിയണൽ കലാമേള വൻവിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും ഒരിക്കൽ കൂടി റീജിയണൽ കമ്മിറ്റി പ്രത്യേകം പ്രത്യേകം നന്ദി അറിയിക്കുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.