Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോർത്താംപ്ടൻ, നോട്ടിംഗ്ഹാം രൂപതകളിൽ മാർ സ്രാമ്പിക്കൽ സന്ദർശനം നടത്തി.

northampton-srambricakl-visit014

പ്രസ്റ്റൺ∙ പ്രസ്റ്റൺ ആസ്ഥാനമാക്കി ഗ്രേറ്റ് ബ്രിട്ടനിൽ അനുവദിക്കപ്പെട്ട സിറോ മലബാർ രൂപതയുടെ നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ ഇന്നലെ നോട്ടിംഗ്ഹാം, നോർത്താംപ്ടൻ രൂപതകളിൽ സന്ദർശനം നടത്തി. നോർത്താംപ്ടൻ രൂപതയിൽ ഫാ. ബെന്നി വലിയവീട്ടിൽ എംഎസ്എഫ്എസ്, ഡെസ്റ്റണിൽ ഫാ. ഷൈജു എന്നിവരുടെ നേതൃത്വത്തിൽ നിയുക്ത മെത്രാനെ സ്വീകരിച്ചു. നോർത്താംപ്ടൻ രൂപതയിലെ സിറോ മലബാർ സഭാ പ്രവർത്തനങ്ങൾ അദ്ദേഹം ചോദിച്ചു മനസ്സിലാക്കി.

northampton-srambricakl-visit03l

ഉച്ചകഴിഞ്ഞ് നോട്ടിംഗ്ഹാമിൽ സിറോ മലബാർ ചാപ്ലയിൻ ഫാ. ബിജു കുന്നയ്ക്കാട്ടും കമ്മിറ്റിയംഗങ്ങളും വിശ്വാസികളും ചേർന്ന് തങ്ങളുടെ പുതിയ ഇടയനെ പൂച്ചെണ്ടു നൽകി സ്വീകരിച്ചു. ഡർബി കത്തോലിക്ക കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചും പ്രതിനിധികൾ നിയുക്ത മെത്രാനെ കാണാനെത്തി. തുടർന്ന് നോട്ടിങ്ഹാം ബിഷപ്പ് പാട്രിക് മക്കിനിയുമായി മാർ സ്രാമ്പിക്കൽ കൂടിക്കാഴ്ച നടത്തി. തുടർന്ന് നോട്ടിംഗ്ഹാം ഗുഡ് ഷെപ്പേർഡ്, അർനോൾഡ് ഇടവക ദേവാലയം സന്ദർശിച്ച് ഇടവക വികാരി റവ. ഫാ. ഫിലിപ്പ് ഷോമെക്കുമായും ആശയവിനിമയം നടത്തി.

northampton-srambricakl-visit02

വൈകിട്ടോടെ ലെസ്റ്റർ മദർ ഓഫ് ഗോസ് പളളിയിൽ ഇടവക വികാരി റവ. ഫാ. പോൾ നെല്ലിക്കുളവും ഇടവകാംഗങ്ങളും കൂടി പിതാവിനെ സ്വീകരിച്ചു. ഇടവക ജനങ്ങളുമായി സംസാരിക്കുന്നതിനു സമയം കണ്ടെത്തിയശേഷം ബർമിങ്ഹാമിൽ നടക്കുന്ന ‘ചാപ്ലയിൻസി ഡേ’യിൽ പങ്കെടുക്കുന്നതിനായി ബർമ്മിംഗ്ഹാമിലേയ്ക്കു തിരിച്ചു.

a

പെട്ടെന്നുളളതാണെങ്കിലും അതാതു രൂപതകളിലെ അഭിവന്ദ്യ പിതാക്കന്മാരെ കണ്ടു സിറോ മലബാർ സഭയുടെ പ്രവർത്തനങ്ങൾ നേരിട്ടു മനസിലാക്കാൻ സാധിക്കുന്നതു തന്റെ തുടർന്നുളള പ്രവർത്തനങ്ങൾക്ക് വലിയ മുതൽ കൂട്ടാവുമെന്ന് നിയുക്ത മെത്രാൻ പ്രത്യാശ പ്രകടിപ്പിച്ചു. െവളളിയാഴ്ച ലീഡ്സ് രൂപതയിൽ നടത്തിയ സന്ദർശനവും ഏറെ ഉന്മേഷം പകരുന്നതായിരുന്നുവെന്ന് മാർ സ്രാമ്പിക്കൽ സൂചിപ്പിച്ചു.

northampton-srambricakl-visit04

അതേസമയം ഈ വരുന്ന ആഴ്ചകളിൽ വാരാന്ത്യങ്ങളിൽ ദേവാലയത്തിൽ വായിക്കുന്നതിനായി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പുതിയ ഇടയലേഖനം നൽകിയിട്ടുണ്ട്. പുതിയ രൂപതാ സ്ഥപനത്തെക്കുറിച്ചും മെത്രാന്മാരുടെ നിയമനങ്ങളെക്കുറിച്ചുമാണ് മുഖ്യമായും പ്രതിപാദിക്കുന്നത്. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ മെത്രാഭിഷേകത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ജനറൽ കൺവീനർ റവ. ഫാ. തോമസ് പാറയടിയിലും ജോയിന്റ് കൺവീനർ റവ. ഫാ. മാത്യു ചൂരപൊയ്കയിലും അറിയിച്ചു.

വാർത്ത ∙ ഫാ. ബിജു കുന്നയ്ക്കാട്ട് 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.