Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ടിങ്ഹാമിൽ ഓണാഘോഷം

notingham-onam

നോട്ടിങ്ഹാം∙ നോട്ടിങ്ഹാം മലയാളി കൾച്ചറൾ അസോസിയേഷൻ (എൻഎംസിഎ) ‘’ പൊന്നോണം 2016’’ എന്നപേരിൽ സെപ്റ്റംബർ 18ന് രാവിലെ 10 മുതൽ വൈകിട്ട് ആറുവരെ ഓണാഘോഷം നടത്തി. ഓണക്കളികളും സിനിമാറ്റിക് ഡാൻസും മിമിക്സ് പരേഡും തിരുവാതിരയും ആഘോഷത്തിനു മാറ്റുകൂട്ടി. മഴവിൽ മനോരമയുടെ ‘’ഉഗ്രൻ ഉജ്വലം’’ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ അമ്മാനമാട്ടക്കാരൻ വിനോദ് വെഞ്ഞാറുമൂടിന്റെ ജഗ്ളിങ് ഷോ ആയിരുന്നു ഇക്കൊല്ലത്തെ ആഘോഷത്തിന്റെ പ്രത്യേകത.

നോട്ടിങ്ഹാം മേയർ മൊഹമ്മദ് സാഗിർ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഡിക്സ് ജോർജ്, സെക്രട്ടറി ജോമോൻ ജോസ് തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.