Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൊയസ് മലയാളം,ഹിന്ദി വിദ്യാലയം ഓണം ആഘോഷിച്ചു

noyas-onam8

നൊയസ്∙ ജർമനിയിലെ നോർത്ത് റൈൻ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിലെ നൊയസ് നഗരത്തിലെ മലയാളം, ഹിന്ദി വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തനിമയിൽ സെപ്. 24 ന് തിരുവോണം ആഘോഷിച്ചു.ജോർജ്, മോളി കോട്ടേക്കുടി ദമ്പതികൾ ഒരുക്കിയ വർണ്ണസുന്ദരമായ അത്തപ്പൂക്കളം ഏവരുടെയും മനം കവർന്നു.

noyas-onam18

ഫാ.തോമസ് ചാലിൽ സിഎംഐ, മലയാളം സ്കൂൾ അധ്യാപകരായ അജിപ്രസാദ് മണ്ണിൽ, മേരി ജെയിംസ്, ലാലി എടശേരി, ഹിന്ദി അധ്യാപകൻ യുദ്ധവീർ ചദ്ദ എന്നിവർ ചേർന്നു ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു.

noyas-onam51

വൈവിധ്യമാർന്ന കലാപരിപാടികളിൽ ഓണത്തിന്റെ പിന്നിലെ ചരിത്രകഥ ഉൾക്കൊണ്ടു കേരളത്തിന്റെ പുരാതന പാരമ്പര്യ വേഷവിധാനങ്ങളോടും കൂടി മലയാളം സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘മഹാവീരൻ മഹാബലി‘ എന്ന നാടകം സദസിന്റെ നിറഞ്ഞ കൈയ്വടി നേടി.

noyas-onam69

വാദ്യഘോഷങ്ങളുടെയും താലപ്പൊലിയുടെയും പുലികളിയുടെയും അകമ്പടിയോടുകൂടി മാവേലി മന്നൻ എഴുന്നെള്ളിവന്ന് ഓണാശംസകൾ നേർന്നു. മലയാളി മങ്കമാരുടെ തിരുവാതിര നൃത്തത്തോടെയാണ് മാവേലിയെ എതിരേറ്റത്.

noyas-onam814

ജോസ് കാക്കനാട്ട് മാവേലിയായി വേഷമിട്ടു.

noyas-onam583

നൊയസ് മലയാളി സമാജത്തിലെ പുരുഷന്മാരുടെ നൃത്തം, ഗാനമേള കൂടാതെ വള്ളംകളി, വടംവലി, ഓണച്ചന്ത തുടങ്ങിയവ ആഘോഷത്തെ കൊഴുപ്പുള്ളതാക്കിയെന്നു മാത്രമല്ല കേരളത്തിന്റെ പ്രതീതി ജനിപ്പിച്ചു.

noyas-onam715

ഫോട്ടോ, വിഡിയോ ശൈലേഷ് രാജൻ, വില്യം പത്രോസ് എന്നിവരും സോളമൻ ഏലിയാസ് ശബ്ദസാങ്കേതിക സഹായം നൽകി പരിപാടികൾ വിജയിപ്പിച്ചു.

noyas-onam64

ദീപു ബാലസുബ്രഹ്മണ്യം പരിപാടികളുടെ അവതാരകനായിരുന്നു. വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികൾ സമാപിച്ചു.

noyas-onam96

സണ്ണി പുത്തൻപുരയ്ക്കൽ, ഗ്രേസി പുത്തൻപുരയ്ക്കൽ, അജിത ശൈലേഷ്, ദീപു ബാലസുബ്രമണ്യം എന്നിവരാണ് മലയാളം സ്കൂളിന് നേതൃത്വം നൽകുന്നത്.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.