Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാഭവൻ മണിയുടെ സ്മരണയിൽ നാടൻ പാട്ട് മത്സരം

mani-nadan-pattu

ഡബ്ലിൻ∙ കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ വേറിട്ട സാന്നിധ്യമായിരുന്ന അനുഗ്രഹീത കലാകാരൻ കലാഭവൻ മണിയുടെ സ്മരണയിൽ ഇത്തവണ ഡബ്ള്യുഎംസി കലോത്സവത്തിൽ നാടൻ പാട്ട് മത്സരം നടത്തുന്നു. ഒപ്പം പ്രവാസ ജീവിതത്തിൽ പുതിയ തലമുറയ്ക്ക് അന്യമാവുന്ന മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി സീനിയർ വിഭാഗത്തിൽ മലയാളത്തിലുള്ള കത്തെഴുത്തും, ജൂനിയർ വിഭാഗത്തിൽ മലയാളം അക്ഷരമെഴുത്തും ഈ വർഷം പുതിയ മത്സര ഇനങ്ങളാകുന്നു. മലയാളം അക്ഷരമെഴുത്തിൽ എ,ബി ഗ്രേഡുകൾ നേടുന്ന എല്ലാ മത്സരാർത്ഥികൾക്കും പ്രത്യേക പ്രോത്സാഹന സമ്മാനം ഉണ്ടാവും.

മലയാളത്തിലുള്ള കത്തെഴുത്തിന്റെ വിഷയം പ്രസംഗ വിഷയത്തോടൊപ്പം ഒക്ടോബർ 16ന് പ്രഖ്യാപിക്കും. ഡബ്ല്യുഎംസിയുടെ 'നൃത്താഞ്ജലി & കലോത്സവം 2016'  (Dublin International Arts Festival for people of Indian origin) നവംബർ 4,5 (വെള്ളി,ശനി ) തീയതികളിൽ ഗ്രിഫിത്ത് അവന്യുവിലുള്ള 'Scoil Mhuire National Boys School' വേദിയിൽ അരങ്ങേറും.

മത്സരങ്ങളുടെ ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ ആദ്യ വാരത്തിൽ ആരംഭിക്കും. മത്സരങ്ങളുടെ നിബന്ധനകൾ, നിയമങ്ങൾ, മുൻവർഷങ്ങളിലെ മത്സരങ്ങളുടെ ചിത്രങ്ങൾ തുടങ്ങിയവ www.nrithanjali.com എന്ന നൃത്താഞ്ജലി വെബ്‌സൈറ്റിൽ ലഭ്യമാണ്. 

Your Rating: