Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൃത്താഞ്ജലി കലോത്സവത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

nrithanjali-wmc

ഡബ്ലിൻ∙  നവംബർ 4,5 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന വേൾഡ് മലയാളീ കൗണ്‍സിൽ അയർലണ്ട് പ്രോവിന്‍സിന്റെ നൃത്താഞ്ജലി കലോത്സവത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. നൃത്താഞ്ജലി വെബ്സൈറ്റിലൂടെയാണ് മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യേണ്ടത്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, പേപാൽ തുടങ്ങിയവ ഉപയോഗിച്ച് രജിസ്ട്രേഷൻ ഫീസ് അടയ്ക്കാനുള്ള സൗകര്യം ഉണ്ട്.

മത്സരങ്ങളുടെ ക്രമീകരണങ്ങൾ ഒരുക്കുന്നതും സുഗമമായ നടത്തിപ്പും മൂല്യനിർണ്ണയത്തിന്റെ സൗകര്യവും കണക്കിലെടുത്ത് ഓണ്‍ലൈനായി മാത്രമേ രജിസ്ട്രേഷൻ സ്വീകരിക്കുകയുള്ളൂ. രജിസ്ട്രേഷന്റെ അവസാന തീയതി ഒക്ടോബർ 15. രജിസ്ട്രേഷനുള്ള വെബ്സൈറ്റ് -www.nrithanjali.com

കലാഭവൻ മണിയുടെ സ്മരണയിൽ നാടൻപാട്ട് മത്സരവും, മലയാളം അക്ഷരമെഴുത്തും, കത്തെഴുത്തും ഈ വർഷത്തെ പുതിയ ഇനങ്ങളാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.