Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഹൈക്കമ്മിഷനിലും ഓണാഘോഷം

high-commision-onam1

ലണ്ടൻ∙ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിലും ഓണാഘോഷം. മലയാളി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഹൈക്കമ്മിഷൻ ഓഫിസിൽ സംഘടിപ്പിച്ച ആഘോഷപരിപാടികൾ ഹൈക്കമ്മിഷണർ ഡോ. നവതേജ് സർണ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തിരുവാതിര ഉൾപ്പെടെയുള്ള വിവിധ കേരളീയ കലാരൂപങ്ങളും അത്തപ്പൂക്കളവും ഒരുക്കി സംഘടിപ്പിച്ച ആഘോഷത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരും സജീവമായി പങ്കെടുത്തു. ഓണത്തിനു പിന്നിലെ ഐതിഹ്യവും കേരളത്തിന്റെ സാംസ്കാരിക പൈതൃകവും കലാപാരമ്പര്യങ്ങളും വിവരിച്ചുകൊണ്ടു രോഹിണി മേനോൻ ഹ്രസ്വ പ്രഭാഷണം നടത്തി.

onam-highcommission

കേരളാ ടൂറിസത്തെക്കുറിച്ചും ആയുർവേദത്തെക്കുറിച്ചുമുള്ള ഡോക്യുമെന്ററിയും ആഘോഷത്തിന്റെ ഭാഗമായി പ്രദർശിപ്പിച്ചു. തൂശനിലയിൽ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യ അന്യസംസ്ഥാനക്കാരയ ഉദ്യോഗസ്ഥർക്കു പലർക്കും പുത്തൻ അനുഭവമായി.

ഹൈക്കമ്മിഷനിലെ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറും ബ്രിട്ടനിലെ പ്രമുഖ മലയാളി വ്യവസായിയുമായ ടി. ഹരിദാസായിരുന്നു ആഘോഷങ്ങളുടെ മുഖ്യ സംഘാടകൻ. അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ രമേശ് നായർ ഉൾപ്പെടെയുള്ള മറ്റു മലയാളി ഉദ്യോഗസ്ഥരും ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. എംബസിയിലെ മലയാളി വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പൂക്കളം ഒരുക്കലും തിരുവാതിരയും.

high-commision-onam

ലണ്ടനിലെ തിരക്കേറിയ ഓഫിസിൽ ഇന്നലെ പല കാര്യങ്ങൾക്കായി എത്തിയവർക്ക് പരമ്പരാഗത കേരളീയ വേഷമണിഞ്ഞെ ഉദ്യോഗസ്ഥരുടെ സാന്നിധ്യം കൗതുകക്കാഴ്ചയായി. ഓഫിസ് പ്രവർത്തനങ്ങൾക്ക് തടസം വരാത്തവിധമായിരുന്നു ആഘോഷത്തിന്റെ സമയക്രമം.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.