Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൂമോണ്ടിലെ ഓണാഘോഷം ഒക്ടോബർ 1 ന്

onam-iio

ഡബ്ലിൻ ∙ അയർലൻഡിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ ഐറിഷ് ഇന്ത്യൻ ഓർഗനൈസേഷന്റെ (IIO) 11–ാം ഓണാഘോഷം ഒക്ടോബർ 1 ശനിയാഴ്ച . ബൂമോണ്ടിലെ സെന്റ് ഫിയാക്രാസ് സ്കൂളിൽ രാവിലെ 11 ന് കുട്ടികളുടേയും മുതിർന്നവരുടേയും കായിക മത്സരങ്ങളോടുകൂടി ആഘോഷം ആരംഭിക്കും. തുടർന്നു റോയൽ കാറ്ററിങ് ഒരുക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്യയും കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാ– കായിക വിരുന്നു സോൾ ബീറ്റ്സ് ദ്രോഗ്ഡ(Soul Beats Drogheda) യുടെ ഗാനമേളയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

കലാപരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുളളവർ
ബീനാ ജോയി :089 447 0162
റെനി സിബി :087 973 4933
ബോബി തോമസ്: 087 313 9482
അജീഷ് ചെറിയാൻ : 087 926 5802

വാർത്ത ∙ ബബിലു കരിപ്പായി 

Your Rating: