Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടീഷ് പാര്‍ലന്റെിലും പൊന്നോണമെത്തി

british-onam

ലണ്ടന്‍∙ പൂവിളിയും പൊന്നാണപ്പാട്ടുകളുമായി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഒണാഘോഷം. എംപിമാരും ഉന്നത ഉദ്യേഗസ്ഥരും ഒത്തൊരുമിച്ച് ഓണസദ്യ ഉണ്ടപ്പോള്‍ അത് മലയാളി കുടിയേറ്റ സമൂഹത്തിന് മറ്റൊരു അംഗീകാരമായി. കേരളാ ലിങ്കും കേരള ബിസിനസ് ഫോറവും ചേര്‍ന്നൊരുക്കിയ ഓണാഘോഷമാണ് പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ കൗതുകമായത്. കേരള ബിസിനസ് കമ്മ്യൂണിറ്റിയിലെ പ്രമുഖരും പരിപാടിയില്‍ സംബന്ധിച്ചു.

പാര്‍ലമെന്റിന്റെ ജൂബിലി റൂമില്‍ മനോഹരമായ അത്തപ്പൂക്കളവും തീര്‍ത്തിരുന്നു. തുടര്‍ന്ന് ഉച്ചയോടെയാണ് തൂശനിലയില്‍ ഓണസദ്യ വിളമ്പിയത്. മലബാര്‍ ജംഗ്ഷന്‍ എന്ന പ്രമുഖ സൗത്ത് ഇന്ത്യന്‍ റസ്റ്ററന്റാണ് സദ്യ ഒരുക്കിയത്. തങ്ങളുടെ മണ്ഡലങ്ങളില്‍ മലയാളികള്‍ കൂടുതലുള്ള എംപിമാര്‍ നേരത്തെ തന്നെ സദ്യക്കെത്തിയത് കൗതുകമായി. പലരും ഓണസദ്യയെക്കുറിച്ചും ഓണത്തെക്കുറിച്ചുമെല്ലാം പഠിച്ചാണ് എത്തിയത്. അല്ലാത്തവര്‍ ഇക്കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു.

british-2

സദ്യക്കു ശേഷം ബിസിനസ് രംഗത്ത് ശോഭിച്ച മലയാളികള്‍ക്ക് അവാര്‍ഡ് സമ്മാനിക്കുന്ന ചടങ്ങും നടന്നു. എംപി വീരേന്ദ്ര ശര്‍മ്മ, ലൂട്ടണ്‍ മേയര്‍ കരോള്‍ ഡേവിസ് തുടങ്ങിയവരാണ് ചടങ്ങില്‍ വിശിഷ്ടാതിഥികളായത്. ജോയ് ആലുക്കാസ്, എസ്റ്റേറ്റ് ഏജന്‍സി സ്വയം പ്രോപ്പര്‍ട്ടീസ് നടത്തുന്ന മലയാളി ദമ്പതികളായ അനില്‍ കുമാര്‍ - ഷീബ, ഹൈവേ സര്‍വീസസും രണ്ടു പെട്രോള്‍ സ്‌റ്റേഷനുകളും എംഒടി സെന്ററും കാര്‍ വാഷും നടത്തുന്ന ജെമിനി കുന്നംചേരില്‍, എയര്‍ലൈന്‍സുകള്‍ക്ക് ഉന്നത നിലവാരമുള്ള കാറ്ററിങ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന പദ്മകുമാര്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.

കേരളത്തിലെ പ്രമുഖ കരാട്ടെ വിദഗ്ധരായ ദിപാങ്ക കൊന്‍വാര്‍, പങ്കജ് ഗൊഗോയി, ശന്തനു ഫുകാന്‍ തുടങ്ങിയവര്‍ക്കും ചടങ്ങില്‍ ആദരം അര്‍പ്പിച്ചു. ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഗ്ലാസ്‌ഗോയില്‍ എത്തിയതാണിവര്‍. അടുത്ത ഒളിമ്പിക്‌സ് ലക്ഷ്യം വച്ചാണ് ഇവരുടെ പരിശീലനം. ചടങ്ങിനിടെ അപ്രതീക്ഷിതമായി കടന്നുവന്ന ലൂലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിക്ക് യോഗം പ്രത്യേക സ്വാഗതമേകി. ലണ്ടനില്‍ ബിസിനസ് ആവശ്യത്തിനായി എത്തിയ യൂസഫലി വിവരം അറിഞ്ഞ് പാര്‍ലമെന്റിലേക്ക് എത്തുകയായിരുന്നു.

ലൂട്ടണ്‍ കൗണ്‍സിലറും ഡെപ്യൂട്ടി മേയറുമായ ഫിലിപ്പ്് എബ്രഹാമിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കേരള ബിസിനസ് ഫോറം നേതാക്കളായ ടി. ഹരിദാസ്, ബി. ജോര്‍ജ്, പയസ് ജോണ്‍ കുന്നശേരി തുടങ്ങിയവരും ചടങ്ങിന് നേതൃത്വം നല്‍കി.

വാർത്ത ∙ ഷൈമോൻ തോട്ടുങ്കൽ 

Your Rating: