Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈൻസിലെ ഓണാഘോഷം വർണ്ണാഭമായി

onam-minds3

മൈൻസ്∙ മൈൻസ് വീസ്ബാഡൻ ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വർണ്ണശബളമായി തിരുവോണം ആഘോഷിച്ചു. സെപ്റ്റംബർ 10ന് ഉച്ചകഴിഞ്ഞ് നാലിന് മൈൻസിലെ ലീബ് ഫ്രൗവൻ ഇടവക ഓഡിറ്റോറിയത്തിൽ പ്രീതി, മീനു എന്നിവരുടെ പ്രാർത്ഥനാ ഗാനത്തോടെ പരിപാടികൾ ആരംഭിച്ചു.

onam-minds1

സമാജത്തിലേയ്ക്ക് പുതിയതായി എത്തിയ സാബു, സെനി, ജോസ് മഠത്തിപ്പറമ്പിൽ എന്നിവരെ സമാജം പ്രസിഡന്റ് മാത്യൂസ് സദസിന് പരിചയപ്പെടുത്തിയതിനു ശേഷം ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു.

onam-minds2

തുടർന്നു മാത്യൂസ് അടൂർ, വൈസ് പ്രസിഡന്റ് ജോയി വെള്ളാരംകാലായിൽ, ജോയിന്റ് സെക്രട്ടറി അരുൺ ലോറൻസ്, കമ്മിറ്റിയംഗം രാജു ഇല്ലിപ്പറമ്പിൽ എന്നിവർ തിരുവോണഗാനം ആലപിച്ചു. ഫാ.വിനീത് വടക്കേക്കര ഗാനം ആലപിച്ചു.

onam-minds4

ഡോൺ മിത്തു ദമ്പതികൾ വിവാഹസമ്മാനമായി നൽകിയ സാരി തംബോല മൽസരത്തിൽ വിജയിയായ ജോസ് മഠത്തിൽപ്പറമ്പിലിന് ആരാധനാമഠം സിസ്റ്റേഴ്സ് സമ്മാനിച്ചു. രണ്ടാം സമ്മാനം നേടിയ ജോൺസൺ ഡേവിഡ് വട്ടക്കുഴിയിൽ നിന്നുമേറ്റുവാങ്ങി.

onam-minds5

അസോസിയേഷൻ പ്രസിഡന്റ് മത്തായി കുഞ്ഞുകുട്ടി സ്വാഗതവും ട്രഷറർ ജോസ് മുള്ളരിയ്ക്കൽ നന്ദിയും പറഞ്ഞു. കാപ്പി വിഭവങ്ങൾക്കൊപ്പം ഒട്ടേറെ വിഭവങ്ങളോടെ ഒരുക്കിയ ഓണസദ്യയും ആഘോഷങ്ങൾക്ക് മതിയായ രുചിയും കേരളത്തനിമയും പകർന്നു. ദേശീയഗാനത്തോടുകൂടി ആഘോഷങ്ങൾക്ക് തിരശീല വീണു. 

Your Rating: