Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികൾക്കായി ഏകദിന സെമിനാർ

ബർമിങ്ഹാം∙ സെന്റ് ജോസഫ് സിറിയൻ ഓർത്തഡോക്സ് സൺേഡ സ്കൂൾ ബർമിങ്ഹാമിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 15 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 5 മണിവരെ കുട്ടികൾക്കായി ഏകദിന സെമിനാർ നടത്തപ്പെടുന്നു.

‘ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്കുക, അവൻ വൃദ്ധനായാലും അത് വിട്ടു മാറുകയില്ല.’ എന്ന ബൈബിൾ വാക്യത്തെ ആസ്പദമാക്കി വികാരി റവ. ഫാ. അനീഷ് കാവലായിലും യുകെയിലെ പ്രഗത്ഭരായ സൺഡേ സ്കൂൾ അധ്യാപകരും നയിക്കുന്ന ക്ലാസുകളും, സൺഡേ സ്കൂൾ ടീച്ചർമാർ നേതൃത്വം നൽകുന്ന ആക്ടിവിറ്റി പ്രോഗ്രാമുകളും ഉണ്ടായിരിക്കുന്നതാണ്. എല്ലാ വിദ്യാർത്ഥിനി വിദ്യാർത്ഥികളേയും ഈ ഏകദിന ക്യാംപിലേക്ക് സാദരം ക്ഷണിച്ചു കൊളളുന്നു.

വിലാസം: All saints church, Burcotelane, Bromsgrove, BG0 1AD. കൂടുതൽ വിവരങ്ങൾക്ക് - മാത്യു : 077 2304 7616,
ബിന്ദു : 079 3069 4956, സനു: 077 3775 7366, എബി: 078 4640 5346.

വാർത്ത∙ സാബു കാക്കശേരി കുര്യാക്കോസ് 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.