Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരുമയുടെ ഓണമൊരുക്കി ആഷ്ടൺ ഓൾഡ്ഹാം കമ്മ്യൂണിറ്റി

meലണ്ടൻ∙ മനുഷ്യരെല്ലാരും ഒന്നുപോലെ വാണിരുന്ന നല്ല നാളുകളുടെ ഓർമ്മ പുതുക്കി ആഷ്ടൺ ഓൾഡ്ഹാം  കമ്മ്യൂണിറ്റിയിലെ ഓണാഘോഷങ്ങൾ ആവേശത്തിരയിളക്കി. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കുമായി നടത്തിയ വടംവലി മത്സരവും സംഗീത നൃത്ത പരിപാടികളും ഉത്സവ പ്രതീതി ഉണർത്തി.

ചരിത്രനാളുകളെ പുനർജനിപ്പിച്ച മഹാബലിയുടെ എഴുന്നള്ളത്തോടെ പൊതുസമ്മേളനവും വിഭവ സമൃദ്ധമായ ഓണസദ്യയുമായി നിറപ്പകിട്ടാർന്ന അന്തരീക്ഷത്തിൽ ആഘോഷങ്ങൾക്കു പരിസമാപ്തിയായി. എല്ലാ അംഗങ്ങളും വളരെ സജീവമായി പങ്കെടുത്ത കലാകായിക മത്സരങ്ങൾക്കും മറ്റു ക്രമീകരണങ്ങൾക്കും കൺവീനർമാരായ ഷാജി പാലത്തുങ്കൽ, ജോഷി ലൂക്കോസ്, തുടങ്ങിയവർ നേതൃത്വം നൽകി .ബ്രിട്ടീഷ്‌ മലയാളി ചാരിറ്റി ഭാരവാഹി സോണി ചാക്കോ മുഖ്യാതിഥിയായിരുന്നു.

വാർത്ത∙സാബു ചുണ്ടക്കാട്ടിൽ.

Your Rating: