Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഔവർ ലേഡി & സെന്റ് ഫിലിപ്പ് കത്തീഡ്രൽ പള്ളിയിൽ വിശ്വാസികൾ ഒത്തുചേരുന്നു

ബ്രൈറ്റൺ∙ കരുണയുടെ പുണ്യകവാടം കടന്നുകൊണ്ട് പൂർണ്ണദണ്ഡവിമോചനത്തിനായി ദൈവകരുണയുടെ അസാധാരണ ജൂബിലി വർഷത്തിൽ ബ്രൈറ്റൺ & അരുൺഡൽ രൂപതയിലെ വിശ്വാസികൾ സെപ്റ്റംബർ 17 ശനിയാഴ്ച ഔവർ ലേഡി & സെന്റ് ഫിലിപ്പ് കത്തീഡ്രൽ പള്ളിയിൽ ഒത്തുചേരുന്നു."ഏറ്റവും ആത്മീയ ഒരുക്കത്തോടെ കുമ്പസാരിച്ച് പ്രസാദവരാവസ്ഥയിൽ കരുണയുടെ വാതിലിലൂടെ ദേവാലയത്തിൽ പ്രവേശിച്ച് വി. കുർബാനയും കുർബാന സ്വീകരണവും നടത്തി മാർപ്പാപ്പയുടെ നിയോഗത്തിനായി പ്രത്യേകം പ്രാർത്ഥിക്കുകവഴി പൂർണ്ണ ദണ്ഡവിമോചനം സാദ്ധ്യമാകുന്നു"എന്നതാണ് കരുണയുടെ വർഷത്തിൽ ഓരോ വിശ്വാസിക്കും ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം.

പ്രശസ്ത ധ്യാനഗുരു റവ. ഫാ. സിറിൽ ജോൺ ഇടമന വചന പ്രഘോഷണം നടത്തും. ഫാ ജോയി ആലപ്പാട്ട്, ഫാ സജി, ഫാ .അനീഷ് എന്നിവർ ധ്യാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

രാവിലെ 9.30 മുതൽ ആരംഭിക്കുന്ന ശുശ്രൂഷകൾ വൈകിട്ട് 4ന് അവസാനിക്കും. ചാപ്ലയിൻ ഫാ. ജോയി ആലപ്പാട്ടിന്റെ നേതൃത്വത്തിൽ കരുണയുടെ കവാടം കടക്കൽ രൂപതയിലെ വൻ ആത്മീയ സംഗമമാക്കി മാറ്റുവാനുള്ള ഒരുക്കങ്ങൾ നടക്കുന്നു.കരുണയുടെ അസാധാരണ ജൂബിലി വർഷത്തിൽ നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷകളിലേക്ക് സംഘാടകർ ഏവരെയും ക്ഷണിക്കുന്നു.

സ്ഥലം : Our Lady and St.Philip, Cathedral Church, London Road, Arundal, BN 18 9AY. കൂടുതൽ വിവരങ്ങൾക്ക് : ബിജോയി ആലപ്പാട്ട് 07960000217.

വാർത്ത∙ സാബു ചുണ്ടക്കാട്ടിൽ 

Your Rating: