Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടണിൽ ലോറിയിടിച്ചു ഓവർബ്രിഡ്ജ് തകർന്നു; എം-20 മോട്ടർവേ അടച്ചത് മണിക്കൂറുകൾ

britian-accident-image-28

ലണ്ടൻ∙ ബ്രിട്ടണിലെ കെന്റിൽ തിരക്കേറിയ എം-20 മോട്ടർവേയിൽ ലോറിയിടിച്ച് ഓവർബ്രിഡ്ജ് തകർന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ഓരാൾക്ക് പരിക്കേറ്റു. അപകടത്തെത്തുടർന്ന് മോട്ടർവേ മണിക്കൂറുകൾ അടച്ചിട്ടത് തിരക്കേറിയ വാരാന്ത്യത്തിൽ ആയിരക്കണക്കിന് ആളുകളെ ദുരിതത്തിലാഴ്ത്തി.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം. ലണ്ടനിൽനിന്നും ഡോവറിലേക്കുള്ള മോട്ടർവേയാണ് എം-20. ഡിഗർ കയറ്റിവന്ന ലോറി ഉയരക്കൂടുതൽ മൂലം പാലത്തിൽ ഇടിക്കുകയായിരുന്നു. ലോറിക്കു തൊട്ടുപിറകേ ബൈക്കിൽ വന്നയാൾക്കാണ് പരിക്കേറ്റത്. 

Your Rating: