Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓക്സ്ഫഡ് ലോകത്തിലെ മികച്ച യൂണിവേഴ്സിറ്റി

ലണ്ടൻ∙ ഉന്നത വിദ്യാഭ്യാസത്തിന് ഉതകുന്ന ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റിയായി ബ്രിട്ടനിലെ ഓക്സ്ഫഡ് തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചുവർഷമായി ഒന്നാംസ്ഥാനത്ത് തുടർന്നിരുന്ന കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയെ പിന്തള്ളിയാണ് ടൈംസ് റേറ്റിംങ്ങിൽ ഓക്സ്ഫഡ് ഒന്നാം സ്ഥാനത്ത് എത്തിയത്.

പട്ടികയിലെ ആദ്യ 40 യൂണിവേഴ്സിറ്റികളിൽ നാലെണ്ണം ലണ്ടനിൽ നിന്നാണ്. ലണ്ടൻ ഇംപീരിയൽ കോളജ് (8), യൂണിവേഴ്സിറ്റി കോളജ് ലണ്ടൻ (15), ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കിൽ സയൻസ് (25), കിംങ്സ് കോളജ് ലണ്ടൻ (36) എന്നിവയാണ് ലണ്ടനിൽനിന്നും ആദ്യ നാൽപതിൽ ഇടംപിടിച്ചത്.

ടീച്ചിങ്, റിസർച്ച്, ഇൻറർനാഷണൽ ഔട്ട്ലുക്ക്, ഇൻഡസ്ട്രി ഔട്ട്കം എന്നീ ഘടകങ്ങളെ ആസ്പദമാക്കിയാണ് ടൈംസ് മാഗസിൻ യൂണിവേഴ്സിറ്റികളുടെ റാങ്കിംങ് നിശ്ചയിച്ചത്

1-യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോർഡ്, 2-കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, 3-സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി, 4- യൂണിവ്ഴ്സിറ്റി ഓഫ് കേംബ്രിഡ്ജ്, 5- മാസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, 6- ഹാർവാഡ് യൂണിവേഴ്സിറ്റി, 7-പ്രിൻസെറ്റോൺ യൂണിവേഴ്സിറ്റി, 8-ഇംപീരിയൽ കോളജ് ലണ്ടൻ, 9-സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-സൂറിച്ച്, 10 യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ-ബെർക്ക്ലെ എന്നിവയാണ് ആദ്യ പത്തിൽ ഇടം നേടിയത്.

അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടിതൽ വിദേശ വിദ്യാർഥികൾക്ക് പഠനസൌകര്യം ഒരുക്കുന്നത് ബ്രിട്ടനാണെന്ന് ടൈംസ് സർവേ വ്യക്തമാക്കുന്നു. 2013-14ൽ 4,93,570 വിദ്യാർഥികളാണ് ഉപരിപഠനാർഥം ബ്രിട്ടനിലെത്തിയത്.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.