Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സേതുവിന്റെ നോവൽ ‘പാണ്ഡവപുരം‘ പ്രകാശനം ഫ്രാങ്ക്ഫർട്ടിൽ ഒക്ടോബർ 19ന്

book-release

ഫ്രാങ്ക്ഫർട്ട്∙ മലയാള നോവൽ സാഹിത്യത്തിലോകത്തെ പ്രശസ്തനായ സേതുവിന്റെ ‘പാണ്ഡവപുരം‘ എന്ന നോവൽ ഒക്ടോബർ 19ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ പ്രകാശനം ചെയ്യും.

ലോകത്തെ ഏറ്റവും വലിയ രാജ്യാന്തര പുസ്തകമേളയുടെ ആദ്യ ദിവസമാണ് പുസ്തകപ്രകാശനം നടക്കുന്നത്. മേളയിൽ തിരൂർ മലയാള സർവകലാശാലയൊരുക്കുന്ന പവലിയനിൽ നടക്കുന്ന ചടങ്ങിൽ മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ.കെ ജയകുമാർ ഐഎഎസ് നോവലിന്റെ പ്രകാശനകർമ്മം നിർവഹിയ്ക്കും. കേരളത്തിൽ നിന്നുള്ള പ്രസാധകർക്കൊപ്പം മലയാളി സുഹൃത്തുക്കളും കഥാകാരൻ അനേലിൽ സേതുമാധവനും ചടങ്ങിൽ പങ്കെടുക്കും.ഹാൾ 6.ഒ/എ6 ആണ് ഇന്ത്യൻ പവലിയൻ.

നാലു പതിറ്റാണ്ടു മുൻപു രചിയ്ക്കപ്പെട്ട നോവലാണ് പാണ്ഡവപുരം. ഇന്ത്യയിലെ ഏഴു ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്തിരിയ്ക്കുന്ന ഈ നോവൽ ബംഗാളി ഭാഷയിൽ സിനിമിയാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തിരിയ്ക്കുന്നത് പ്രേമ ജയകുമാർ ആണ്. ഇംഗ്ലീഷിൽ നിന്ന് സലോമി ഹൈൻ ആണ് ജർമൻ ഭാഷയിലേയ്ക്ക് മൊഴിമാറ്റം നടത്തിയിരിയ്ക്കുന്നത്. ഹൈഡൽബർഗിലെ ദ്രൗപതി ഫെർലാഗ് ആണ് ജർമനിയിലെ പ്രസാധകർ. നോവലിന്റെ വില 14 യൂറോയാണ്.

തിരൂർ എഴുത്തച്ഛൻ മലയാള സർവകലാശാല തിരഞ്ഞെടുത്ത 80 മലയാള സാഹിത്യകൃതികളെ ജർമൻ ഭാഷയിലേയ്ക്ക് മൊഴിമാറ്റം ചെയ്തു പ്രസിദ്ധീകരിയ്ക്കുന്ന പദ്ധതിയും ഇതോടൊപ്പം ആരംഭിയ്ക്കും. ഈ വർഷം ഡിസംബറിൽ ടർക്കിഷ് ഭാഷയിലേയ്ക്കും വിവർത്തനം ചെയ്യപ്പെടുന്ന നോവൽ ഫ്രഞ്ച് ഭാഷയിലൂടെയും അധികം താമസിയാതെ വിപണിയിൽ പ്രത്യക്ഷപ്പെടും.

പാണ്ഡവപുരം കോളനിയിൽ നടക്കുന്ന കഥയിൽ ദേവി എന്നു വിളിയ്ക്കുന്ന സ്ത്രീയാണ് കേന്ദ്രകഥാബിന്ദു. വിവാഹിതയായി കുടുംബജീവിതം നയിക്കുന്ന ദർത്തൃമതിയായ ദേവി, പ്രണയത്തിന്റെ മധുരം കാമുകനുമായും ഭർത്താവുമായും ഒരേ സമയം പങ്കുവെയ്ക്കപ്പെടേണ്ടി വരികയും അതിന്റെയിടയിൽ ഉഴലുന്ന ദേവിയുടെ മാനസിക പിരിമുറുക്കത്തിന്റെയും ഉൾപ്രേരക ശക്തിയുടെയും കഥയാണ് നോവലിലൂടെ ആഖ്യാനം ചെയ്യപ്പെടുന്നത്.

ഒക്ടോബർ 18ന് ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് ഉദ്ഘാടനം ചെയ്യപ്പെട്ട പുസ്തക മേളയുടെ ഇത്തവണത്തെ അതിഥി രാജ്യം ഹോളണ്ടാണ്. വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള ഏഴായിരത്തിലേറെ പ്രസാധകരാണ് അഞ്ചു ദിവസം നീളുന്ന മേളയിൽ പങ്കെടുക്കുന്നത്. 70 രാജ്യങ്ങളിൽ നിന്നായി 10,000 ത്തോളം മാധ്യമ പ്രവർത്തകർ ഇത്തവണത്തെ മേള ലോകവായനക്കാരിൽ നിറയ്ക്കാൻ ഫ്രാങ്ക്ഫർട്ടിൽ എത്തുന്നുണ്ട്. ഇന്ത്യയിൽ നിന്നും 60 ഓളം പ്രസാധകരാണ് മേളയിൽ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്നും പ്രമുഖരായ ഡിസി ബുക്സ് ഉൾപ്പടെ നിരവധി പ്രസാധകർ മേളയിൽ എത്തിയിട്ടുണ്ട്. ആരംഭ ദിവസം രാവിലെ ഒമ്പതു മുതൽ വൈകിട്ട് 6.30 വരെയാണ് പ്രദർശന സമയം. അറുപത്തിയെട്ടാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് ഈ മാസം 23ന് തിരശീല വീഴും. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.