Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാരീസിൽ ടൂറിസം വികസനം പുതിയ പാതയിൽ

paris-tourisam-new-road01

പാരീസ്∙ പാരീസ് നഗരത്തിലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് സിറ്റി കോർപ്പറേഷന്റെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുന്നു. രണ്ടു മില്യന്‍ യൂറോയാണ് ഇതിനായി ചെലവഴിക്കുക.

paris-tourisam-new-road02

ഇതോടൊപ്പം സിനിമാ സംബന്ധമായ ഷൂട്ടിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായും എല്ലാ ക്രമീകരണങ്ങളും ലഘൂകരിക്കും. ഹോട്ടല്‍ ലസൂണില്‍ പാരീസ് മേയര്‍ ആന്‍ ഹിഡാല്ഗോയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.

paris-tourisam-new-road03

പാരീസിന്റെ മനോഹാരിത ഒപ്പിയെടുത്തു തയ്യാറാക്കിയ ലഘു പ്രൊമോഷന്‍ ചിത്രവും ചടങ്ങില്‍ പ്രദർശിപ്പിച്ചു. തീവ്രവാദ ആക്രമണങ്ങൾ മൂലം പാരീസ് നഗരത്തിന് ടൂറിസം രംഗത്തുണ്ടായിട്ടുള്ള ഇടിവ് പരിഹരിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

paris-tourisam-new-road020

പാരീസിന്റെ സ്വീകാര്യത ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങൾ‍‍‍‍‍‍ വഴിയും ലോകമെമ്പാടും എത്തിക്കുക എന്നതും ലക്ഷ്യമിടുന്നു.ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ ജീന്‍ ഫ്രാന്സ്വാ മാർട്ടിന്‍, ഡിയോര്‍ ഡയറക്ടര്‍ ജനറല്‍ സിഡ്നി ടോലെടാനോ, എയര്‍ ഫ്രാൻസ് ഡയറക്ടര്‍ ജനറല്‍ ഫ്രഡറിക് ഗാജി, ഫിലിം ഡയറക്ടര്‍ ജലീല്‍ ലെസ്പെരട്‍, മലയാളി മാധ്യമ പ്രവർത്തകൻ കെ.കെ അനസ്, വിവിധ രാജ്യങ്ങളിലെ മാധ്യമ പ്രവർത്തകർ, വ്യവസായികൾ തുടങ്ങിയവർ പങ്കെടുത്തു.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.