Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊളോണിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ നവംബർ 6ന്

parumala-perunnal

കൊളോൺ∙ ജർമനിയിലെ ഇന്ത്യൻ ഓർത്തഡോക്സ് സഭ കൊളോൺ ബോൺ ഇടവകയുടെ ആഭിമുഖ്യത്തിൽ പരമ്പരാഗതമായി നടത്തിവരുന്ന പരിശുദ്ധ പരുമല തിരുമേനിയുടെ 114ാം ഓർമ്മപ്പെരുന്നാൾ നവംബർ 6ന് കൊളോണിലെ സെന്റ് അഗസ്റ്റിനർ ആശുപത്രി ദേവാലയത്തിൽ ആഘോഷിക്കുന്നു.

ഈ വർഷത്തെ ആഘോഷങ്ങൾക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ചെന്നൈ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് മുഖ്യകാർമികത്വം വഹിയ്ക്കും.

പെരുന്നാൾ ദിനമായ നവംബർ 6ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാനയും പ്രത്യേകം മധ്യസ്ഥപ്രാർത്ഥനയും, റാസയും, നേർച്ചവിളമ്പും, സമൂഹവിരുന്നും ഉണ്ടായിരിക്കും.

ആത്മീയ ശുശ്രൂഷകളിൽ പങ്കുചേർന്ന് വിശുദ്ധന്റെ മദ്ധ്യസ്ഥതയാൽ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും സ്നേഹപുർവം ക്ഷണിയ്ക്കുന്നതായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ജർമൻ ഇടവകയുടെ ചുമതല വഹിയ്ക്കുന്ന വികാരി ഫാ.വിൽസൺ എബ്രഹാം അറിയിച്ചു.

വിവരങ്ങൾക്ക് - തോമസ് പഴമണ്ണിൽ (ട്രസ്റ്റി) 0221 962000, 0173 1017700, ജോൺ കൊച്ചുകണ്ടത്തിൽ (സെക്രട്ടറി) 02205 82915, 0163 7339681, ജിത്തു കുര്യൻ 0202 69358510, ശോശാമ്മ മത്തായി 0228 680710, കാണ്ടമ്മ ഐസക് 02232 941815. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.