Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലാമത് പിറവം സംഗമവും ഓണാഘോഷവും പ്രൗഢഗംഭീരമായി ആഘോഷിച്ചു

ഡബ്ലിൻ ∙ പിറവത്തും പരിസരപ്രദേശങ്ങളിൽ നിന്നും അയർലണ്ടിൽ എത്തിയിരിക്കുന്നവർ ആഗസ്റ്റ് 27ന് ക്രമ്ലിനിൽ ഒത്തുകൂടി നാലാമത് പിറവം സംഗമവും ഓണാഘോഷവും അതിഗംഭീരമായി ആഘോഷിച്ചു. പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച പരിപാടി മുഖ്യ സംഘാടകർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് പിറവം മുൻസിപ്പാലിറ്റി ചെയർമാൻ സാബു കെ. ജേക്കബ് ഫോണിലൂടെ ഓണസന്ദേശം നൽകി.

നൃത്തങ്ങൾ, ഓണപ്പാട്ടുകൾ, തുടങ്ങിയവക്ക് ശേഷം കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ-കായിക മത്സരങ്ങളും നടത്തപ്പെട്ടു. വനിതകളുടെയും പുരുഷന്മാരുടെയും വടംവലി മത്സരം ഏവർക്കും ആവേശകരമായി. വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം ഗാനമേളയോടെ പരിപാടികൾ സമാപിച്ചു.

മുഖ്യ സംഘാടകരായ ജിജി ചാരുപ്ലാവില്‍, ജുബി തുബയില്‍, മഹേഷ്‌ കുഴികണ്ടത്തില്‍, ഏലിയാസ് പൂഴികുന്നേൽ, തോമസ്കുട്ടി പൂപ്ലിക്കോട്ടയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വാർത്ത∙ ജുബി തുബയില്‍ 

Your Rating: