Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദ്രവിക്കാത്ത പ്ലാസ്റ്റിക്കിനു ഫ്രാൻസിൽ നിരോധനം

plastics

പാരിസ്∙ സ്വാഭാവികമായി ദ്രവിച്ചു പോകാത്ത തരത്തിലുള്ള എല്ലാത്തരം പ്ലാസ്റ്റിക് കപ്പുകൾക്കും പാത്രങ്ങൾക്കും പ്ലേറ്റുകൾക്കും ഫ്രാൻസ് നിരോധനം ഏർപ്പെടുത്തി. ഇത്തരമൊരു വ്യാപക നിരോധനം ഏർപ്പെടുത്തുന്ന ആദ്യ ലോകരാജ്യമാണ് ഫ്രാൻസ്.

2020 മുതലാണ് ഈ നിരോധനം പൂർണമായി പ്രാബല്യത്തിൽ വരുക. ഇത്തരം ഉൽപന്നങ്ങൾ പൂർണമായും ദ്രവിച്ചു പോകുന്ന തരത്തിലുള്ള അസംസ്കൃത വസñുക്കൾ ഉപയോഗിച്ചു മാത്രമേ നിർമിക്കാവൂ എന്നാണ് നിയമ നിർദേശം.

പ്ലാസ്റ്റിക് മേഖല കാരണം ഉൽപാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയും, മേഖല ഉപയോഗപ്പെടുത്തുന്ന ഊർജം കുറയ്ക്കുകയുമാണ് നിയമ നിർമാണത്തിന്റെ ലക്ഷ്യം. എന്നാൽ, ഈ നിർദേശം ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുമെന്നും, യൂറോപ്യൻ യൂണിയൻ ചട്ടങ്ങളുടെ ലംഘനമാകുമെന്നും വിമർശനം ഉയർന്നു തുടങ്ങിക്കഴിഞ്ഞു. 

Your Rating: