Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമ്പല്ലൂരിന്റെ അഭിമാനമായി പ്രവാസി വിദ്യാർത്ഥിനി ദിയ ലിങ്ക് വിൻസ്റ്റാർ

ഡബ്ലിന്‍∙ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളായ ആമ്പല്ലൂര്‍, മുളന്തുരുത്തി, എട്യ്ക്കാട്ടുവയല്‍, പിറവം, തിരുവാങ്കുളം, ചോറ്റാനിക്കര എന്നിവിടങ്ങളില്‍ ചിത്രീകരിച്ച ദിയാ ലിങ്കവിന്‍സ്റ്റര്‍ നായികയയിട്ടുള്ള ഓണ ആല്‍ബം റിലീസായി. തിരുവോണത്തിന്റെ പ്രാധാന്യവും കേരളീയ സംസ്കാരവും കേരളീയ കലകളായ മോഹിനിയാട്ടം, ഭരതനാട്യം, കേരളനടനം, തിരുവാതിര, കളരിപ്പയറ്റ് മറ്റു കലാരൂപങ്ങള്‍ എന്നിവ ഈ ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

സംസ്ഥാന ,ജില്ല സ്കൂള്‍ യുവജനോത്സവങ്ങളില്‍ വിജയികളായ ബേസില്‍ സണ്ണി, ബെന്‍ സണ്ണി, അമല്‍ ക്രിഷ, ആന്‍ ക്രിഷ,രന്‍ജിത സജീവന്‍, അര്‍ച്ചന ബിജു, അഭിരാമി ജയന്ത്, രഹന രാജ്, ദിവ്യ, ജേംസി പാസ്റ്റര്‍ എന്നിവര്‍ ആല്‍ബത്തില്‍ വിവിധ ദൃശ്യങ്ങളുമായി എത്തുന്നു. തുമ്പയും, തുളസിയും, മുക്കൂറ്റിയും മാവേലിയും, ആര്‍പ്പുവിളികളുമായി കേരളസംസ്കാരം നിറഞ്ഞു നില്‍ക്കുന്ന ഈ ആല്‍ബം ശ്രദ്ധേയമാണ്.

ഗാന ഗന്ധര്‍വന്‍ കെ ജെ യേശുദാസ് ആലപിച്ച ഓണപ്പാട്ടുകളിലെ ഒരു ഗാനമാണ് ഈ ആല്‍ബത്തിനുവേണ്ടി തെരഞ്ഞെടുത്തിരിക്കുന്നത്. റോയല്‍ റഫീക്ക് ചായഗ്രഹണവും, RLVജോളി മാത്യു , കോറിയോഗ്രഫിയും, എം.എം ലിങ്ക് വിന്‍സ്റ്റര്‍ നിര്‍മ്മാണവും നിര്‍വഹിക്കുച്ചിരിക്കുന്നു. തൃപ്പുക്കുടം ഇല്ലം, കൊല്ലങ്കോട്ടുതറവാട്, തൃപ്പുക്കുടം ക്ഷേത്രം, കൂട്ടെക്കാവ് ക്ഷേത്രം തുടങ്ങിയവ ചിത്രീകരണത്തിൽപ്പെടുന്നു. ഇതില്‍ നായികയുടെ വേഷമിടുന്ന ദിയ ഇന്ത്യന്‍ ക്ലാസ്സിക്കല്‍ നൃത്തങ്ങളുടെ രംഗത്ത് യൂറോപ്പില്‍ ശ്രദ്ധേയയാണ്. ഭരതനാട്യം, കുച്ചിപ്പിടി, മോഹിനിയാട്ടം, നാടോടി നൃത്തം, കഥകളി എന്നീ ഇനങ്ങളില്‍ വിവിധ സ്റ്റേജുകളില്‍ വിജയിയുമാണ്.

വാർത്ത∙ ജയശങ്കർ പിള്ള

Your Rating: