Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടനിലെ മെത്രാഭിഷേകച്ചടങ്ങിൽ പ്രാവിന്റെ സാന്നിധ്യം ; വിശ്വാസ തീക്ഷ്ണതയിൽ വിശ്വാസികൾ

presence-of-pigeon-in-britain04

പ്രസ്റ്റൺ∙ഒക്ടോബർ ഒൻപതിനു ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ പ്രഥമ മെത്രാനായി അഭിഷിക്തനായ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകച്ചടങ്ങിന് സാക്ഷ്യമേകാൻ പ്രസ്റ്റൺ നോർത്ത് എൻഡ് സ്റ്റേഡിയത്തിനുള്ളിൽ പ്രാവു പറന്നിറങ്ങി വിശ്വാസി സമൂഹത്തിന് നേർക്കാഴ്ചയായത് ഏറെ കൗതുകമായി.

presence-of-pigeon-in-britain03

മെത്രാഭിഷേകത്തിന്റെ പരമപ്രധാനമായ കൈവയ്പ്പു പ്രാർത്ഥനയുടെ സമയത്താണ് സ്റ്റേഡിയത്തിനുള്ളിൽ മുകളിലൂടെ പ്രാവ് വട്ടമിട്ട് പറന്നത്. ഒരു പ്രാവശ്യമല്ല പലതവണ പ്രാവ് വട്ടമിട്ട് പറക്കുകയും ചെയ്തു. ക്രൈസ്തവ വിശ്വാസത്തിൽ അദൃശ്യരായ പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെ വ്യക്തിയാണ് പരിശുദ്ധാത്മാവ്. സഭയാകട്ടെ പരിശുദ്ധാത്മാവിനെ പ്രാവിന്റെ രൂപത്തിലാണ് വിശേഷിപ്പിക്കുന്നത്.

തിരുസഭയിൽ കൂദാശകൾ നൽകുമ്പോൾ പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തിലൂടെ അനുഗ്രഹങ്ങൾ വർഷിക്കുന്നു എന്നുള്ള വിശ്വാസത്തിനു ശക്തി പകരുന്നതാണ് മെത്രാഭിഷേക വേദിക്കു മുകളിലെത്തിയ പ്രാവിന്റെ സാന്നിധ്യം. അതുതന്നെയുമല്ല മെത്രാഭിഷേകത്തിനു ശേഷം മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് അർപ്പിച്ച പ്രഥമ ദിവ്യബലിക്കിടെ ഉണ്ടായ ചാറ്റൽമഴയും ദൈവിക കാരുണ്യത്തിന്റെ പ്രതിസ്ഫുരണമായി കരുതുന്നു.

presence-of-pigeon-in-britain01

പുതിയ മെത്രാൻ പ്രധാന കാർമികനായി അർപ്പിച്ച ദിവ്യബലിയുടെ ഏറ്റവും പ്രധാന ഭാഗമായ കൂദാശാ വചനങ്ങൾ ഇരുവിട്ടപ്പോഴായിരുന്നു ചാറ്റൽ മഴയുണ്ടായത്. അധിക നേരം നീണ്ടു നിൽക്കാതെ മഴ ശമിയ്ക്കുകയും ചെയ്തു. മഴയുണ്ടായിട്ടും തെല്ലും അമാന്തിക്കാതെ കാർമ്മികരും വിശ്വാസികളും ഒരുപോലെ ദൈവകൃപയിൽ ആശ്രയിച്ച് ദിവ്യബലിയും പ്രാർത്ഥനകളും പൂർത്തിയാക്കിയതും വിശ്വാസ തീക്ഷ്ണതയുടെ പര്യായമായി. ഇതിനെല്ലാം സാക്ഷ്യം വഹിക്കാൻ ഏതാണ്ട് പതിനായിരത്തോളം വിശ്വാസികൾക്കൊപ്പം പ്രസ്റ്റണിലെ നോർത്ത് എൻഡ് സ്റ്റേഡിയത്തിൽ ലേഖകനും ഉണ്ടായിരുന്നു.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.