Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസ്റ്റണിൽ ബ്രദർ സാബു ആറുതൊട്ടിയിൽ നയിക്കുന്ന 'അഭിഷേക സായാഹ്നം' വ്യാഴാഴ്ച

brother-sabu

പ്രസ്റ്റൺ∙ പ്രസ്റ്റണിലെ സിറോ മലബാർ സഭയുടെ വി. അൽഫോൻസാ ദേവാലയത്തിൽ വെച്ച് പ്രമുഖ വചന പ്രഘോഷകനും, ആത്മീയ ശുശ്രുഷകളിലൂടെ ആയിരങ്ങൾക്ക് ദൈവീകസ്പർശ അനുഭവം പകരുവാൻ അനുഗ്രഹിക്കപ്പെട്ട സൗഖ്യ ശുശ്രുഷകനുമായ സാബു ആറുതൊട്ടിയിൽ ആന്തരീക സൗഖ്യ ധ്യാനം നയിക്കുന്നു.

ആഗസ്റ്റ് 18നു വ്യാഴാഴ്ച വൈകുന്നേരം 5:30 മുതൽ 9:00 മണി വരെയാണ് ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്. ഫാ.മാത്യു ചൂരപൊയികയിൽ കാർമ്മികത്വം വഹിക്കുന്ന വിശുദ്ധ ബലിയോടെ അഭിഷേക സായാഹ്‌ന ശുശ്രുഷകൾക്കു തുടക്കമാവും. ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കുന്നതാണ്.

അനുഗ്രഹീത വചന ശുശ്രുഷകനായ ബ്രദർ സാബു ആറുതൊട്ടിയിൽ നയിക്കുന്ന 'അഭിഷേക സായാഹ്ന'ത്തിൽ പങ്കുചേർന്നു ആത്മീയ നവീകരണത്തിനും, ആന്തരിക സൗഖ്യത്തിനും, സർവ്വോപരി രക്ഷകനായ യേശുവിനോടു ഒന്നു ചേർന്ന് നടത്തപ്പെടുന്ന ശുശ്രുഷകളിൽ പങ്കാളികളായി സാന്ത്വനവും, സമാധാനം നേടുന്നതിനും ഏവർക്കും കൃപ ലഭിക്കട്ടെയെന്നു വികാരി മാത്യു അച്ചൻ ആശംശിച്ചു.

വാർത്ത∙ അപ്പച്ചൻ കണ്ണഞ്ചിറ 

Your Rating: