Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെത്രാഭിഷേക ശുശ്രൂഷകൾക്ക് ഒരുക്കമായി

peston-methrabhishekam

പ്രസ്റ്റൺ∙ ബ്രിട്ടനിലെ സിറോ മലബാർ വിശ്വാസികൾ പ്രാർഥനാപൂർവം കാത്തിരിക്കുന്ന സിറോ മലബാർ രൂപത സ്ഥാപനത്തിന്റെയും, മെത്രാഭിഷേക ശുശ്രൂഷകളുടെയും ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ ആതിഥേയ രൂപതയായ പ്രസ്റ്റണിൽ ശുശ്രൂഷകളുടെ വിജയത്തിനായി ഇരുപത്തിനാലു മണിക്കൂർ ആരാധന നടത്തുന്നു. സെപ്റ്റംബർ രണ്ടിന് വൈകുന്നേരം ആറുമണിക്ക് പ്രസ്റ്റണിലെ നിയുക്ത കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന ആരാധന ശനിയാഴ്ച വൈകിട്ട് ഒമ്പതുമണിക്ക് വിശുദ്ധ കുർബാനയോടെ ആണ് അവസാനിക്കുന്നത്.

ബ്രിട്ടനിലെ സിറോ മലബാർ വിശ്വാസികൾക്ക് കരുണയുടെ വർഷത്തിൽ ലഭിച്ച ഏറ്റവും വലിയ ദൈവാനുഗ്രഹത്തിനു നന്ദി പറയുവാനും രൂപത സ്ഥാപനവും മെത്രാഭിഷേക ശുശ്രൂഷകളും ഏറ്റവും മനോഹരമായി നടക്കുവാനും വേണ്ട ദൈവാനുഗ്രഹങ്ങൾ യാചിക്കുന്നതിനും വേണ്ടി നടത്തുന്ന ഈ ആരാധന യജ്ഞത്തിന് കാർമികത്വം വഹിക്കുന്നത് വികാരി റവ. ഡോ. മാത്യു ചൂരപൊയ്കയിലാണ്. പ്രെസ്റ്റണിലെ സിറോ മലബാർ വിശ്വാസികളുടെ നേതൃത്വത്തിൽ നടക്കുന്ന ഈ മുഴുവൻ സമയ ആരാധന ശുശ്രൂഷയിൽ യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സിറോ മലബാർ വിശ്വാസികൾപങ്കെടുക്കുമെന്നാണ് കരുതുന്നത്.

പ്രസ്റ്റണ്‍ രൂപതയിൽ പെട്ട ബ്ലാക്ക്പൂൾ, പ്രസ്റ്റണ്‍ ഇടവകകളിലെ കുടുംബ യൂണിറ്റുകൾ, പ്രാർഥന കൂട്ടായ്മകൾ, സൺ‌ഡേ സ്‌കൂൾ, പാരിഷ് കൗൺസിൽ എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് ആരാധന സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ജോൺസൺ സെബാസ്റ്റ്യൻ, മാത്യു തോമസ്, സിബിച്ചൻ, വികാരി റവ. ഡോ. മാത്യു ചൂരപൊയ്കയിൽ എന്നിവരുമായി ബന്ധപ്പെടുക . ഫോൺ നമ്പർ - 07772026235.

വാർത്ത∙ ഷൈമോൻ തോട്ടുങ്കൽ

Your Rating: