Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസ്റ്റൺ മെത്രാഭിഷേകം , കമ്മിറ്റികൾ സജീവം.

srampical

ലണ്ടൻ∙മാർ ജോസഫ് സാമ്പ്രിക്കലിന്റെ മെത്രാഭിഷേകത്തിന്റെയും രൂപതാ ഉദ്ഘാടനത്തിന്റെയും ചുക്കാൻ പിടിക്കുന്ന വിവിധ കമ്മിറ്റികളുടെ ഒരുക്കങ്ങൾ ഊർജ്ജിതമായി നടന്നു വരുന്നു. വൈദികരുടെയും സിസ്റ്റർമാരുടെയും അൽമായരുടെയും നേതൃത്വത്തിൽ പതിനഞ്ചോളം കമ്മിറ്റികളാണ് ‘ഒക്ടോബർ 9’ അവിസ്മരണീയമാക്കാൻ ഒരുങ്ങുന്നത്.

ഇൻവിറ്റേഷൻ കമ്മിറ്റി, മീഡിയ– പ്രസ്– പബ്ലിസിറ്റി കമ്മിറ്റി, സ്വീകരണ കമ്മിറ്റി, ലിറ്റർജി കമ്മിറ്റി, അക്കോമഡേഷൻ, ക്വയർ, ഫിനാൻസ്, ഫോട്ടോ– വീഡിയോ ലൈവ് ടെലിക്കാസ്റ്റ്, ഫുഡ് കമ്മിറ്റി, ഡെക്കറേഷൻ, ഘോഷയാത്ര കമ്മിറ്റി, ഫസ്റ്റ് എയ്ഡ്, വോളണ്ടിയേഴ്സ്, സുവനീർ കമ്മിറ്റി എന്നീ കമ്മിറ്റികളെല്ലാം ലങ്കാസ്റ്റർ രൂപതാമെത്രാൻ മൈക്കിൾ കനറബലിന്റെയും ജനറൽ കൺവീനർ റവ. ഫാ. തോമസ് പാറാടിയുടെയും ജോയിന്റ് കൺവീനറും പ്രാദേശിക സംഘാടകനുമായ റവ. ഫാ. മാത്യു ചൂരപൊയ്കയിലിന്റെയും യുകെ സിറോ മലബാർ സഭാ സെക്രട്ടറി റവ. ഫാ. ജിനോ അരീക്കാട്ടിന്റെയും മേൽനോട്ടത്തിലാണ് പ്രവർത്തിച്ചുവരുന്നത്.

മാർ സാമ്പ്രിക്കൽ, വൈസ് റെക്ടറായി സേവനം ചെയ്തുകൊണ്ടിരുന്ന റോമിലെ ‘കൊളേജിയോ ഉർബാനിയോ’ യിൽ ഈ മാസം 7നു നൽകുന്ന ഔദ്യോഗിക ആദരിക്കലിനും യാത്രയയപ്പിനുശേഷം 18നു യുടെ കൂടി എത്തിച്ചേരുന്ന മാർ സാമ്പ്രിക്കലിനെ ജനറൽ കൺവീനർ, ജോയിന്റ് കൺവീനർ സ്വീകരണ കമ്മറ്റി കൺവീനർ റവ. ഫാ. സജി മലയിൽ പുത്തൻപുര, റവ. ഫാ. ബിനോയി നിലയിത്തുങ്കൽ, സി. അനൂപ്, മറ്റ് കമ്മറ്റി അംഗങ്ങളായ അനു സിബി, ജേക്കബ്, അനിൽ ആന്റണി, തോമസ്, ഷിജൻ എന്നിവരും മറ്റ് വിശ്വാസികളും ചേർന്നു സ്വീകരിക്കും.

ജീവിതത്തിൽ അപൂർവ്വമായി മാത്രം പങ്കുചേരാൻ സാധിക്കുന്ന മെത്രാഭിഷേകം പോലുളൊരു തിരുക്കർമ്മത്തിൽ പങ്കെടുക്കാൻ താല്പര്യമുളള എല്ലാവർക്കും അവസരമൊരുക്കുന്നതിനായി വലിയൊരു വേദിയാണ് (പ്രസ്റ്റൺ ഫുട്ബോൾ സ്റ്റേഡിയം) തിരഞ്ഞെടുത്തിരിക്കുന്നതെങ്കിലും തിരുക്കർമ്മങ്ങളും മറ്റ് ഒരുക്കങ്ങളും ആത്മീയത ഒട്ടും ചോർന്നുപോകാതെ തീർത്തും അനാർഭാടമായി നടത്താനാണ് കമ്മറ്റികൾ പ്രത്യേക ശ്രദ്ധ നൽകിയിരിക്കുന്നത്.

വാർത്ത ∙ ഫാ. ബിജു ജോസഫ് കുന്നയ്ക്കാട്ട് 

Your Rating: