Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വില്യം രാജകുമാരന് ജർമനിയിൽ രാജകീയ വരവേൽപ്

prince-william-reception

ബർലിൻ∙ ജർമൻ സന്ദർശനത്തിനെത്തിയ ബ്രിട്ടനിലെ വില്യം രാജകുമാരനെ ജർമനിയിൽ രാജകീയമായി വരവേറ്റു

prince-william-reception2

പ്രത്യേക വിമാനത്തിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ജർമനിയിലെ ഡ്യൂസ്സൽ ഡോർഫീൽ എത്തിൽ രാജകുമാരനെ ചാൻസലർ അംഗലമെർക്കൽ അടങ്ങിയ ഉന്നത സംഘം ചേർന്ന് സ്വീകരിച്ചു. ജർമനിയിലെ ബ്രിട്ടീഷ് സൈന്യം വിമാനത്താവളത്തിൽ അഭിവാദ്യം ചെയ്തു. തുടർന്ന് നോർത്തേൺ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിന്റെ 70-ാം പിറന്നാൾ ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

prince-william-reception3

1500 ലധികം പ്രത്യേക ക്ഷണിതാക്കൾ പങ്കെടുത്ത സമ്മേളനത്തിൽ വില്യം രാജകുമാരൻ മുഖ്യ പ്രഭാഷണം നടത്തി. ജർമനിയിലും, ബ്രിട്ടനും തമ്മിലുള്ള സൗഹൃദ ബന്ധം അരക്കിട്ടുറപ്പിക്കണമെന്നും ഈ ബന്ധം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വില്യം രാജകുമാരൻ ജർമൻ ജനതയോട് പറഞ്ഞു

prince-william-reception4

നൂറുകണക്കിന് ബ്രിട്ടീഷ് പൗരന്മാർ വില്യം രാജകുമാരന് അഭിവാദ്യം അർപ്പിക്കാൻ സമ്മേളനവേദിയിൽ വെളിയിൽ നിന്നിരുന്നു. അഞ്ചു മണിക്കൂറത്തെ ജർമൻ സന്ദർശനം പൂർത്തിയാക്കി വില്യം രാജകുമാരൻ ബ്രിട്ടനിലേക്ക് രാത്രി തന്നെ മടങ്ങി. 

Your Rating: