Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുർക്കിക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് ജർമൻ കമ്യൂണിസ്റ്റ് പാർട്ടി

turkey-protest

ബർലിൻ∙ തുർക്കിക്കെതിരേ ജർമനി ഉപരോധം ഏർപ്പെടുത്തണമെന്ന് ഇടതു പാർട്ടി (ദി ലിങ്കെ) നേതാവ് സെവിം ദാഗ്ദെലൻ. പരാജയപ്പെട്ട സൈനിക അട്ടിമറിയെത്തുടർന്ന് തുർക്കി സർക്കാർ സ്വീകരിച്ചു വരുന്ന അടിച്ചമർത്തൽ നടപടികൾ നീതികരിക്കാൻ കഴിയാത്തതാണെന്നാണ് ഇടതു പക്ഷത്തിന്റെ നിലപാട്. പ്രസിഡന്റ് റജബ് തയ്യിബ് എർദോഗാന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും ദാഗ്ദെലൻ ആവശ്യപ്പെട്ടു.

ക്രൂരമായ അടിച്ചമർത്തൽ നയമാണ് എർദോഗാൻ പിന്തുടരുന്നത്. പതിനായിരക്കണക്കിന് ആളുകളെ കൂട്ടമായി അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏതാനും മാസങ്ങളായി ജർമനിയും തുർക്കിയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ അവസ്ഥയിലാണ്. ഇത് കൂടുതൽ രൂക്ഷമാക്കുന്നതാണ് സൈനിക അട്ടിമറി ശ്രമത്തിനു ശേഷമുള്ള സംഭവങ്ങൾ.
 

Your Rating: