Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളത്തിനും, മലയാളികൾക്കും അഭിമാനമായി മനോരമയുടെ പ്രതിനിധികൾ വിയന്നയിൽ

vienna

വിയന്ന∙പുരസ്കാരത്തിന്റെ നിറവിൽ എത്തിയ മനോരമയുടെ ആഘോഷത്തിൽ വിയന്ന മലയാളികളും പങ്കാളികളായി. ലോകത്തെ ഏറ്റവും മികച്ച വാർത്താ വെബ്സൈറ്റിനുള്ള പുരസ്കാരം ഏറ്റുവാങ്ങാനായി വിയന്നയിൽ എത്തിയ മനോരമ ഓൺലൈനിന്റെ പ്രതിനിധികളെ മലയാളികൾ സ്വീകരിച്ചു. ഈ വർഷത്തെ വാൻ–ഇഫ്ര (120 രാജ്യങ്ങളിലായി 18,000 ൽ അധികം പ്രസാധകരുടെ രാജ്യാന്തര സംഘടനയാണ് വാൻ–ഇഫ്ര) രാജ്യാന്തര പുരസ്കാര വേദിയായ വിയന്നയിൽ എത്തിയ മനോരമ സീനിയർ ഓൺലൈൻ കണ്ടന്റ് കോ–ഓർഡിനേറ്റർ സന്തോഷ് ജോർജ് ജേക്കബ്, അസോഷ്യേറ്റ് പ്രൊഡ്യൂസർ രാജൻ തോമസ് എന്നിവരെ വിയന്ന മലയാളികൾ അഭിനന്ദിച്ചു.

വാർത്താവതരണത്തിലും ഉള്ളടക്കത്തിലും പുതുമയും സമഗ്രതയും മുദ്രയാക്കിയ മനോരമ ഓൺലൈനിന് ലഭിച്ച പുരസ്‌കാരം മലയാള ഭാഷയ്ക്കും, മലയാളികൾക്കും കൂടി ലഭിച്ച അംഗീകാരമാണെന്ന് സന്തോഷ് ജോർജ് ജേക്കബ് അഭിപ്രായപ്പെട്ടു. ഇംഗ്ലിഷ് അടക്കമുളള ലോകഭാഷകളിലെ വെബ്സൈറ്റുകളെ പിന്തള്ളിയാണ് കേരളത്തിന്റെ ഭാഷ സംസാരിക്കുന്ന മനോരമ ഓൺലൈനിന്റെ ഈ നേട്ടമെന്നത് ഏറെ സന്തോഷം നൽകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

manorama-1

പുരസ്‌കാര ജേതാക്കളായ മനോരമയുടെ പ്രതിനിധികൾ വിയന്ന മലയാളികളുമായും കൂടിക്കാഴ്ച്ച നടത്തി. ഐക്യരാഷ്ട്ര സഭയുടെ വിവിധ ഓഫിസുകളും, അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ ആസ്ഥാനവും സന്ദർശിച്ച സംഘം അവിടെ ജോലി ചെയ്യുന്ന ഏതാനും മലയാളികളുമായും കൂടിക്കാഴ്ച നടത്തി. വിയന്ന മലയാളി സമൂഹത്തിൽ പ്രവർത്തിക്കുന്ന ചില പ്രതിനിധികളെയും, ഓസ്ട്രിയയിലെ ഇന്ത്യൻ എംബസിയും സന്ദർശിച്ചാണ് സംഘം മടങ്ങിയത്.

വാർത്ത∙ ജോബി ആന്റണി

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.